x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് കു​റി​ഞ്ഞി കാ​ണാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി കെ​ഡി​എ​ച്ച്പി ക​മ്പ​നി

വെബ് ഡെസ്ക്
Published: September 3, 2026 11:53 PM IST | Updated: September 3, 2026 11:53 PM IST

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​ഫ്. രാ​ജാ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

മൂ​ന്നാ​ര്‍: മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ എ​ത്തു​ന്ന​വ​ർ​ക്ക് കു​റി​ഞ്ഞി പൂ​ത്തു​ല​ഞ്ഞു നി​ല്‍​ക്കു​ന്ന കാ​ഴ്ച കാ​ണാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി കെ​ഡി​എ​ച്ച്പി ക​മ്പ​നി. മൂ​ന്നാ​ര്‍ കൊ​ര​ണ്ട​ക്കാ​ടി​ലാ​ണ് ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. എ​ഫ്. രാ​ജ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നാ​റി​ല്‍​നി​ന്ന് എ​ട്ടു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള കൊ​ര​ണ്ട​ക്കാ​ടി​ല്‍​നി​ന്നു മ​ല​മു​ക​ളി​ലേ​ക്കു യാ​ത്ര ചെ​യ്യാം. കു​റി​ഞ്ഞി പൂ​ത്തി​രി​ക്കു​ന്ന മ​ല​നി​ര​ക​ളി​ല്‍ ഒ​രു ഭാ​ഗം കെ​ഡി​എ​ച്ച്പി ക​മ്പ​നി​യു​ടെ​യും കൂ​ടി ഭാ​ഗ​മാ​യ​തി​നാ​ല്‍ ക​മ്പ​നി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രാ​ള്‍​ക്ക് 500 രൂ​പ​യാ​ണ് പ്ര​വേ​ശ​ന ഫീ​സ്. പ​ന്ത്ര​ണ്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പും ഇ​വി​ടെ കു​റി​ഞ്ഞി പൂ​ത്തി​രു​ന്നു. മൂ​ന്നാ​റി​ല്‍​നി​ന്ന് ഇ​വി​ടെ എ​ത്താ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൂ​ന്നാ​റി​ല്‍​നി​ന്ന് ഗ്രാം​സ്ലാ​ന്‍​ഡി​നു സ​മീ​പ​ത്തു​ള്ള പാ​ര്‍​ക്കിം​ഗ് ഏ​രി​യ വ​രെ​യും അ​വി​ടെ​നി​ന്ന് കൊ​ര​ണ്ട​ക്കാ​ട് വ​രെ​യും ഏ​ഴു സ​ര്‍​വീ​സു​ക​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ച​ട​ങ്ങി​ല്‍ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ, മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​കു​മാ​ര്‍, ദേ​വി​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ശ്വ​രി, രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം കു​റി​ഞ്ഞി കാ​ണാ​ന്‍ വ​ന്‍ തു​ക ഈ​ടാ​ക്കു​ന്ന​തി​നെ​തി​രേ പ​രാ​തി​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham Districtnews Deepikanews KDHP Company

Recent News

Corehub Up