x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ: അ​ടി​യ​ന്ത​ര നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

വെബ് ഡെസ്ക്
Published: September 3, 2026 11:48 PM IST | Updated: September 3, 2026 11:48 PM IST

ക​ട്ട​പ്പ​ന: ഇ​എ​സ്എ ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​യ​ന്ത​ര നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് വെ​ള്ള​യാം​കു​ടി യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ 131 വി​ല്ലേ​ജു​ക​ളെ ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജ​ന​ജീ​വി​തം ദുഃ​സ​ഹ​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

മാ​ധ​വ് ഗാ​ഡ്ഗി​ൽ, ക​സ്തൂ​രി​രം​ഗ​ൻ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം 131 വി​ല്ലേ​ജു​ക​ളി​ലാ​യി 9993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം ഇ​എ​സ്എ ആ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ് കേ​ന്ദ്ര വ​നം - പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ടു വി​ജ്ഞാ​പ​നം.

കേ​ര​ള സ​ർ​ക്കാ​ർ 2024 മേ​യ് 13ന് ​കേ​ന്ദ്ര വ​നം - പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു ന​ൽ​കി​യ ശി​പാ​ർ​ശ​ക​ൾ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് 2026 ജൂ​ലൈ 27നു ​ക​ര​ടു വി​ജ്ഞാ​പ​നം ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ വ​ന​മേ​ഖ​ല​ക്കു പു​റ​ത്ത് ഇ​എ​സ്എ ആ​വ​ശ്യ​മി​ല്ലെ​ന്ന വ​സ്തു​ത സ​ർ​ക്കാ​ർ ക​ണ​ക്കി​ലെ​ടു​ക്ക​ണം. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ച്ചു മ​ത്ര​മേ അ​ന്തി​മ​വി​ജ്ഞാ​പ​നം ഇ​റ​ക്കാ​വൂ എ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ടി.​ജെ. ജേ​ക്ക​ബ് തൊ​ടു​ക​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ടു​ക്കി രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് ഒ​ഴു​ക​യി​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​വു​ങ്ക​ൽ, ട്ര​ഷ​റ​ർ മാ​ത്യു പ​ന്യാം​മാ​ക്ക​ൽ, ആ​നി ജോ​ർ​ജ്, സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ്, ലി​സി ഓ​വേ​ലി​ൽ, ഏ​ലി​യാ​മ്മ ക​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up