നിയമ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം
നീണ്ടകര : പുത്തന്‍തുറ സര്‍ക്കാര്‍ എഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയും കരുനാഗപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും ചേര്‍ന്നാണ് കുട്ടികള്‍ക്കായി നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.
ഡിഎല്‍എസ്എ ജില്ലാ സെക്രട്ടറിയും സീനിയര്‍ ഡിവിഷന് സബ് ജഡ്ജുമായ രേഖ ലോറിയെന് ഉദ്ഘാടനം ചെയ്തു. സജീന്ദ്ര കുമാര്‍, കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എച്ച്. ഷിഹാസ് എന്നിവര്‍ ക്ലാസുകളെടുത്തു.
Tags : Nattuvishesham Districtnews Deepikanews Legal Awareness