സായാഹ്നത്തോണം സംഗമം ഫാ. ജോയി തുരുത്തേല്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: സായാഹ്നം സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പതിനാലാമത് സായാഹ്നത്തോണം സംഗമം നടത്തി. കേരളപുരം മേരി റാണി ചര്‍ച്ച് ഇടവക വികാരി ഫാ. ജോയി തുരുത്തേല്‍ സംഗമം ഉദ്ഘാടനം ചെയ്തു. സായാഹ്നം പ്രസിഡന്റ് കെ.പി. ജോര്‍ജ് മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
ഫാ. ചാക്കോ പനത്തര ഓണസന്ദേശം നല്കി. സെക്രട്ടറി എഫ്. വിന്‍സന്റ് സമ്മാനദാനം നിര്‍വഹിച്ചു. കെ. കൃഷ്ണന് നായര്‍, എല്‍.ജെ. ഡിക്രൂസ് സില്‍വെസ്റ്റര്‍, എസ്. അരുള്‍ രാജ്, റൊസാരിയോ വില്യംസ്, സി. ആഞ്ചലൂസ്, രാജന് സഹായന്‍, ഡി. ജാക്സന്, സുജാത ബോസ്, ശീദേവി എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ഓണസദ്യ, കലാമത്സരങ്ങള്‍, ക്വിസ് കോംമ്പറ്റീഷന് എന്നിവ സംഘടിപ്പിച്ചു.