x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കാ​യി മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി

വെബ് ഡെസ്ക്
Published: September 3, 2026 10:43 PM IST | Updated: September 3, 2026 10:43 PM IST

മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത ഡോ​ക്ട​ര്‍​മാ​രും സം​ഘാ​ട​ക​രും.

കൊ​ല്ലം: പ്ര​വാ​സി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം ല​ക്ഷ്യ​മാ​ക്കി ഗ്ലോ​ബ​ല്‍ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ (ജി​കെ​പി​എ) കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യും കൊ​ല്ലം ഉ​പാ​സ​ന ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ജി​കെ​പി​എ കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ഷി​ബു റാ​വു​ത്ത​റു​ടെ അ​ധ്യ​ക്ഷ​നായി. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ റ​സാ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​കെ​പി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ് പ്രേം​സ​ണ്‍ കാ​യം​കു​ളം ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ല്ലം കോ​ര്‍​പറേ​ഷ​ന്‍ ന​ഗ​രാ​സൂ​ത്ര​ണ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് കു​രു​വി​ള മു​ഖ്യാ​തി​ഥി​യാ​യി. ഉ​പാ​സ​ന ആ​ശു​പ​ത്രി സിഒഒ എം.​എ​സ്. മ​നോ​ജ് അ​ഞ്ച​ല്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍ പ്ര​ദീ​പ്, ഓ​പ്പ​റേ​ഷ​ന്‍ മാ​നേ​ജ​ര്‍ കി​ര​ണ്‍, പിആ​ര്‍ഒ ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ശു​പ​ത്രി അ​ക്കാ​ദ​മി​ക് ഹെ​ഡ് സു​രേ​ഷ് ബാ​ബു ന​ന്ദി പ​റ​ഞ്ഞു. ഡോ. ​രാ​ജേ​ന്ദ്ര​ന്‍ ബാ​ബു, ഡോ. ​ശ്രീ​ദേ​വി, ഡോ. ​കാ​ര്‍​ത്തി​ക്, ഡോ. ​വ​ര്‍​ഷ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രും വ​കു​പ്പ് മേ​ധാ​വി​ക​ളും ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.

ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ഗൈ​ന​ക്കോ​ള​ജി, ഇ​എ​ന്‍​ടി, റെ​സ്പി​റേ​റ്റ​റി മെ​ഡി​സി​ന്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ സൗ​ജ​ന്യ വി​ദ​ഗ്ധ ക​ണ്‍​സ​ള്‍​ട്ടേ​ഷ​നും ഡി​ഡി​ആ​ര്‍​സി ലാ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ര്‍​ദം, ലി​വ​ര്‍ ഫം​ഗ്ഷ​ന്‍, തൈ​റോ​യ്ഡ് ഫം​ഗ്ഷ​ന്‍, ബോ​ണ്‍ ഡെ​ന്‍​സി​റ്റി, പ​ള്‍​മ​ണ​റി ഫം​ഗ്ഷ​ന്‍ തു​ട​ങ്ങി​യ വി​വി​ധ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി.

സ്ത​നാ​ര്‍​ബു​ദ സ്‌​ക്രീ​നിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളും ഒ​രു​ക്കി​യി​രു​ന്നു. എ​സ്. മു​ഹ​മ്മ​ദ് സു​ഹൈ​ല്‍. കൊ​ല്ലൂ​ര്‍​വി​ള, ജി​കെ​പി​എ ജി​ല്ലാ ട്ര​ഷ​റ​ര്‍ ക്ലി​ഫ്റ്റ​ന്‍ മോ​ത്ത, ആ​ന്‍റണി നെ​റ്റോ, കെ​ന്ന​ത്ത് ഗോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ല​ക്‌​സാ​ണ്ട​ര്‍ സെ​ബാ​സ്റ്റ്യ​ന്‍, മു​രു​കാ​ന​ന്ദ​ന്‍ തു​ട​ങ്ങി​യ ജി​കെ​പി​എ. ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews Mega medical

Recent News

Corehub Up