ഓണാഘോഷം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടിയം : കൊട്ടിയം പൗരവേദിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം മയ്യനാട് ബഡ്സ് സ്കൂളില്‍ നടന്നു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. മയ്യനാട് പഞ്ചായത്ത് അംഗം ശ്രീജ, പൗരവേദി പ്രസിഡന്റ് ് കൊട്ടിയം എന്‍. അജിത്കുമാര്‍, നൗഷാദ് പാട്ടത്തില്‍, ജോണ്‍ മോത്ത എന്നിവര്‍ പ്രസംഗിച്ചു.
ബഡ്സ് സ്കൂളിലെ കുട്ടികളുടെ കലാ പരിപാടികളും ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ബഡ്സ് സ്കൂളിലെ അധ്യാപകരായ ഷാനി ജയ്ഹര്, പ്രീത, പൗരവേദി ഭാരവാഹികളായ രാജു നന്ദനം, പ്രമോദ്, രാജേഷ്, ജോസഫ് സ്റ്റാന്‍സിലാവോസ്, ഫിറോസ് ബാബു, ഹരീന്ദ്രലാല്‍, ജയകുമാരി എന്നിവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham Districtnews Deepikanews Kottiyam Citizens