മൊബൈൽ ഫോൺ എസ്ഐ ശാന്തി കെ. ബാബു ഉടമയ്ക്ക് കൈമാറുന്നു.
എരുമേലി: എരുമേലി സ്വദേശിനിയുടെ നഷ്ടപ്പെട്ട ഫോൺ സൈബർ അന്വേഷണത്തിലൂടെ പന്തളത്തുനിന്ന് പോലീസ് കണ്ടെത്തി ഉടമയ്ക്ക് കൈമാറി.
മൂന്നുമാസം മുമ്പ് എരുമേലി-കാഞ്ഞിരപ്പള്ളി റൂട്ടിലാണ് ഫോൺ നഷ്ടപ്പെട്ടത്. തുടർന്ന് എരുമേലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് നിർദേശപ്രകാരം സിഇഐആർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വിവരങ്ങൾ നൽകിയിരുന്നു. എരുമേലി സ്റ്റേഷനിൽ സൈബർ കുറ്റാന്വേഷണ വിഭാഗം ചുമതല വഹിക്കുന്ന സിപിഒ അനീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
നഷ്ടപ്പെട്ട ഫോൺ ഓണായപ്പോൾ ലൊക്കേഷൻ കണ്ടെത്തി അന്വേഷണം തുടർന്നതോടെ ഫോൺ പന്തളത്തുനിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് ഫോൺ എരുമേലി സ്റ്റേഷനിലെത്തിച്ച് കേസ് നടപടികൾ പൂർത്തിയാക്കി എസ്ഐ ശാന്തി കെ. ബാബു ഉടമയ്ക്ക് കൈമാറി.
Tags : phone lost NattuVishasham DistrictNews