x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ കു​ത്തിത്തുറ​ന്ന് മോ​ഷ​ണം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 3, 2026 11:08 PM IST | Updated: September 3, 2026 11:08 PM IST

കൊ​ട്ടി​യം: ക​ട കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ കൊ​ട്ടി​യം പൊലി​സ് അ​റ​സ്റ്റു ചെ​യ്തു.
ക​ഴി​ഞ്ഞ 14ന് ​രാ​ത്രി 11 ന് ​ശേ​ഷം കൊ​ട്ടി​യം മ​യ്യ​നാ​ട് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എം​എ​കെ ബേ​ക്ക​റി ആ​ന്‍​ഡ് മൊ​ബൈ​ല്‍ ഷോ​പ്പി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ത​മി​ഴ്‌​നാ​ട്, ഈ​റോ​ഡ്, കൃ​ഷ്ണ​പാ​ള​യം, ജീ​വാ ന​ഗ​റി​ല്‍ ജോ​ണ്‍ ദു​രൈ പാ​ലം ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ട കു​ത്തി തു​റ​ന്ന് 80,000 രൂ​പ​യും ബ്ലൂ​ടൂ​ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ളും മോ​ഷ്ടിച്ചു. രാ​വി​ലെ ക​ട​യു​ട​മ​യാ​യ ലു​ക്മാ​ന്‍ ക​ട തു​റ​ക്കു​വാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് കൊ​ട്ടി​യം പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി.

സി​സി​ടി​വി​യും മ​റ്റും പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഇ​ത​ര സം​സ്ഥാ​ന​ത്തു​ള്ള​വ​രാ​ണ് മോ​ഷ​ണം ന​ട​ത്തി​യെ​ന്ന് വ്യ​ക്ത​മാ​യി.
തു​ട​ര്‍​ന്ന് കൊ​ട്ടി​യം എ​സ്എ​ച്ച്ഒ വി​ഷ്ണു സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ് .ഐ ​അ​ഭി​ജി​ത്ത്, സി​പി​ഒ​മാ​രാ​യ അ​രു​ണ്‍, അ​ഖി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ത​മി​ഴ്‌​നാ​ട് ഈ​റോ​ഡി​ല്‍ നി​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Tags : Nattuvishesham Districtnews Deepikanews Theft by breaking

Recent News

Corehub Up