x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രീ​ൻ ഫീ​ൽ​ഡ് നാ​ലു​വ​രിപ്പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം‌

വെബ് ഡെസ്ക്
Published: September 3, 2026 10:09 PM IST | Updated: September 3, 2026 10:09 PM IST

റോ​ണി കെ. ​ബേ​ബി​യും എം.​ജെ. സെ​ബാ​സ്റ്റ്യ​നും നി​വേ​ദ​നം ന​ൽ​കു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര​മാ​ർ​ഗ​മു​ള്ള ച​ര​ക്ക് നീ​ക്കം നി​ല​വി​ൽ വ​ന്ന​തി​ന്‍റെ പ്ര​യോ​ജ​നം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​തി​ന് കേ​ന്ദ്രസ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ച ഗ്രീ​ൻ ഫീ​ൽ​ഡ് നാ​ലു​വ​രിപ്പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ർ എം​എ​ൽ​എ​മാ​രാ​യ റോ​ണി കെ. ​ബേ​ബി​യും എം.​ജെ. സെ​ബാ​സ്റ്റ്യ​നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം ന​ൽ​കി.

നി​ല​വി​ലു​ള്ള എം​സി റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ പു​ളി​മാ​ത്തി​ൽ തു​ട​ങ്ങി അ​ങ്ക​മാ​ലി​യി​ൽ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ൽ 257 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ ആ​സൂ​ത്ര​ണം ചെ​യ്ത നാ​ലു​വ​രിപ്പാ​ത​യാ​ണ് തി​രു​വ​ന​ന്ത​പു​രം-അ​ങ്ക​മാ​ലി ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ. ഭാ​ര​ത്‌​മാ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ ഇ​ത് പ്ര​ഖ്യാ​പി​ച്ച​ത്. കോ​ട്ട​യം ജി​ല്ല​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി, മീ​ന​ച്ചി​ൽ താ​ലൂ​ക്കു​ക​ളി​ൽ കൂ​ടി​യാ​യി​രു​ന്നു ഈ ​ഹൈ​വേ​യു​ടെ റൂ​ട്ട് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ ച​ര​ക്കുനീ​ക്ക​ത്തി​നാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച നി​ര്‍​ദി​ഷ്ട വി​ഴി​ഞ്ഞം -നാ​വാ​യി​ക്കു​ളം ഔ​ട്ട​ര്‍ റിം​ഗ് റോ​ഡു​മാ​യി കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ പു​ളി​മാ​ത്തു​നി​ന്നാ​ണ് ഹൈ​വേ വി​ഭാ​വ​നം ചെ​യ്ത​ത്. ഹൈ​വേ​യു​ടെ ഏ​രി​യ​ല്‍ സ​ര്‍​വേ ഭോ​പ്പാ​ല്‍ ഏ​ജ​ന്‍​സി പൂ​ര്‍​ത്തി​യാ​ക്കി. റൂ​ട്ടുമാ​പ്പും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ര്‍ ത​യാ​റാ​ക്കി​യ സ​ര്‍​വേ​യും മാ​പ്പും അ​ന്തി​മ അ​നു​മ​തി​ക്കാ​യി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ​തി​നു​ശേ​ഷം പ​ദ്ധ​തി നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​ണ്. സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന്‍റെ 75 ശ​ത​മാ​നം തു​ക ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും 25 ശ​ത​മാ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​രും ന​ല്‍​കാ​ൻ തീ​രു​മാ​ന​മാ​യ​തി​നു​ശേ​ഷ​മാ​ണ് പ​ദ്ധ​തി നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ എ​ലി​ക്കു​ളം, കാ​ഞ്ഞി​ര​പ്പ​ള്ളി, കൂ​വ​പ്പ​ള്ളി, മ​ണി​മ​ല, എ​രു​മേ​ലി നോ​ര്‍​ത്ത്, എ​രു​മേ​ലി സൗ​ത്ത് എ​ന്നീ വി​ല്ലേ​ജു​ക​ളി​ൽകൂ​ടി​യാ​ണ് പ​ദ്ധ​തി​യു​ടെ ഏ​രി​യ​ൽ സ​ർ​വേ ന​ട​ത്തി​യ​ത്. കോ​ട്ട​യം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​നം കി​ട്ടു​ന്ന സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ച​ര​ക്കുനീ​ക്ക​ത്തി​ന് ഏ​റെ സ​ഹാ​യ​ക​ര​മാ​യ പ​ദ്ധ​തി ഇ​നി യാ​ഥാ​ർ​ഥ്യ​മാ​കാൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​മ്മ​ർ​ദം അ​നി​വാ​ര്യ​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ എം​എ​ൽ​എ​മാ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. നി​വേ​ദ​ന​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പുന​ൽ​കി​യ​താ​യി റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ അ​റി​യി​ച്ചു.

Tags : four-lane highway NattuVishasham DistrictNews

Recent News

Corehub Up