കുമരകം: വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ വേമ്പനാട്ടുകായലിൽ നടത്തിയ മെഗാ ഹൗസ്ബോട്ട് റാലി വോട്ടർമാർ ആഘോഷമാക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അനവധി ആളുകൾ പാട്ടും നൃത്തവുമൊക്കെയായി ബോട്ട് റാലിയിൽ പങ്കുചേർന്നു.
ചീപ്പുങ്കലിൽനിന്നാരംഭിച്ച റാലി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഫ്ലാഗ് ഓഫ് ചെയ്തു. സ്വീപ് നോഡൽ ഓഫസർ പി.എ. അമാനത്ത് സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പിൽ ഏർപ്പെടുത്തിയിട്ടുള്ള 30 പ്രത്യേക ക്രമീകരണങ്ങൾ ഹൗസ്ബോട്ടുകളിൽ പ്രദർശിപ്പിച്ചിരുന്നു. കുമരകം ബോട്ട് ഓണേഴ്സ് വെൽഫെയർ സൊസൈറ്റി, കുടുംബശ്രീ, ഹരിത കർമസേന, സാക്ഷരതാ മിഷൻ, പട്ടികജാതി-വർഗ വികസന വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Tags : nattu vishesham SWEEP holds awareness