പൊൻകുന്നം: കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസും പൊൻകുന്നം സ്പെഷൽ സബ് ജയിലും ചേർന്ന് വിമുക്തി മിഷന്റെ ഭാഗമായി ജയിലിൽ പുനർജനി 2026 ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.
പ്രഫ. റോണി കെ.ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊൻകുന്നം സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് പി.എസ്. അനീഷ് അധ്യക്ഷത വഹിച്ചു. കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജരുമായ എം.കെ. പ്രസാദ് ലഹരി വിരുദ്ധ സന്ദേശം നൽകി. വിമുക്തി മെന്റർ ബെന്നി സെബാസ്റ്റ്യൻ ലഹരിയും ഡി അഡിക്ഷനും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സുരേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി.ജെ. മനോജ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ജോമോൻ, സിവിൽ എക്സൈസ് ഓഫീസർ ജിബിൻ ഡൊമിനിക്, പ്രിവന്റീവ് ഓഫീസർ ടി.എ. സമീർ, സിവിൽ എക്സൈസ് ഓഫീസർ പി. ആനന്ദ് ബാബു, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അനന്ദു കൃഷ്ണൻ, ഡപ്യൂട്ടി പ്രിസൺ ഓഫീസർ അഭിരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Anti-alcohol awareness