ലൂയിസ് മൗണ്ട് ആശുപത്രിയിൽ സംഘടിപ്പിച് ബോധവത്കരണ പരിപാടി തരിയോട് പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലൂയിസ് മൗണ്ട് ആശുപത്രി സന്ദർശനവും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.
തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. ബൈജു മുഖ്യപ്രഭാഷണം നടത്തി. മാനസികാരോഗ്യ വെല്ലുവിളികൾ, പരിഹാരമാർഗങ്ങൾ, ലഹരിവിമുക്തി എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കാന്പസുകളിലെ എഴുപതോളം എൻഎസ്എസ് വോളണ്ടിയർമാർ പങ്കെടുത്തു. വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എൻഎസ്എസ് ജില്ലാ കോഡിനേറ്റർ രജീഷ്, വാർഡ് അംഗം ഷാജി വട്ടത്തറ, ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സണ് ആമിന റുക്സാന, എൽഎസ്ജിഡി സീനിയർ സൂപ്രണ്ട് അശ്വിൻ, ആർജിഎസ്എ ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ.കെ. പ്രവീണ, ആർജിഎസ്എ ജില്ലാ കമ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പേർട്ട് കെ. ആർ. ശരത്, ജില്ല പ്രോഗ്രാം മാനേജർ അനീഷ് ജോണ് ലോറൻസ്, ലൂയിസ് മൗണ്ട് സൈക്കോളജിസ്റ്റ് അൻവിൻ സോയി, സിസ്റ്റർ റോസ് മാത്യൂ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.