x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേര്യമംഗലത്ത് കാ​ട്ടാ​ന വീ​ടി​നു മു​ക​ളി​ലേ​ക്കു തെ​ങ്ങ് മ​റി​ച്ചി​ട്ടു

വെബ് ഡെസ്ക്
Published: October 14, 2026 05:58 AM IST | Updated: October 14, 2026 05:58 AM IST

നേ​ര്യ​മം​ഗ​ലം കാ​ഞ്ഞി​ര​വേ​ലി​യി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്കു കാ​ട്ടാ​ന തെ​ങ്ങ് ത​ള്ളി​യി​ട്ട നി​ല​യി​ൽ.

കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ലം കാ​ഞ്ഞി​ര​വേ​ലി​യി​ൽ കാ​ട്ടാ​ന വീ​ടി​നു മു​ക​ളി​ലേ​ക്കു തെ​ങ്ങ് മ​റി​ച്ചി​ട്ടു. ക​മ്പി​ലൈ​ൻ ഭാ​ഗ​ത്ത് കൊ​ല്ല​പ്പ​ള്ളി​യി​ൽ ജാ​ന​കി അ​യ്യ​പ്പ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ട്ടാ​ന തെ​ങ്ങ് ത​ള്ളി​യി​ട്ട് ന​ശി​പ്പി​ച്ച​ത്. വീ​ട്ടി​ൽ ജാ​ന​കി ഒ​റ്റ​യ്ക്കാ​യി​രു​ന്നു.

ആ​ന പ​രി​സ​ര​ത്തു തു​ട​ർ​ന്ന​തോ​ടെ സ​മീ​പ​വാ​സി​ക​ൾ വ​ന​പാ​ല​ക​രെ അ​റി​യി​ച്ചു. ആ​ർ​ആ​ർ​ടി ടീ​മെ​ത്തി പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് ആ​ന​യെ തു​ര​ത്തി​യ​ത്. സ​മീ​പ​ത്തെ കു​പ്പ​ശേ​രി​ൽ ല​ത സ​ന്തോ​ഷി​ന്‍റെ 15 റ​ബ​ർ​ത്തൈ​ക​ളും ആ​ന ന​ശി​പ്പി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ല​ത​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ തെ​ങ്ങ് കു​ത്തി​മ​റി​ച്ചി​രു​ന്നു. ഈ ​ഭാ​ഗ​ത്തു വൈ​ദ്യു​ത​വേ​ലി ഉ​ണ്ടെ​ങ്കി​ലും കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags : നേ​ര്യ​മം​ഗ​ലം കാ​ഞ്ഞി​ര​വേ​ലി​യി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്കു കാ​ട്ടാ​ന തെ​ങ്ങ് ത​ള്ളി​യി​ട്ട നി​ല​യി​ൽ.

Recent News

Corehub Up