പുത്തൻകാവ് ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ കത്തിനശിച്ച ബൈക്ക്.
ഉദയംപേരൂർ: പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ചിറങ്ങിയ ബൈക്കിന് തീപിടിച്ചു. പുത്തൻകാവ് ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ ഇന്നലെ വൈകിട്ട് 7.35 ഓടെയായിരുന്നു സംഭവം.
\പമ്പിൽ നിന്നു ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം റോഡിലേക്കിറങ്ങിയ പൾസർ ബൈക്കിൽ തീപിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു. തീപിടിച്ച ഉടൻ യാത്രക്കാരൻ ബൈക്കിൽനി ന്നു ചാടിയിറങ്ങി രക്ഷപ്പെട്ടു. പമ്പിലെ ജീവനക്കാരും മറ്റും അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കിയതിന് പിന്നാലെ സ്ഥലത്തെത്തിയ തൃപ്പൂണിത്തുറ അഗ്നിരക്ഷാ സേന ബൈക്കിന്റെ ബാറ്ററി ഊരി മാറ്റി തീപൂർണമായും കെടുത്തി. ബൈക്ക് പൂർണമാ യും കത്തിനശിച്ചു. ചെങ്ങന്നൂർ ഐടിഎ ജംഗ്ഷൻ അമ്പാടിയിൽ വീട്ടിൽ ആനന്ദിന്റേതാണ് ബൈക്ക് .
സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ സജയന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുനിൽകുമാർ, ലിജുമോൻ, ജിനോ ജോൺ, ഹോം ഗാർഡുമാരായ വിനോഷ്, ഷിനോദ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
Tags : NattuVishesham DistrictNews