x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ ഡ്രെെ​വ​ർ​മാ​ർ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണം ഊ​ർ​ജി​ത​മാ​ക്കി


Published: April 30, 2026 07:50 AM IST | Updated: April 30, 2026 07:50 AM IST

ക​ൽ​പ്പ​റ്റ: വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ശു​ഭ​യാ​ത്രാ സു​ര​ക്ഷി​ത യാ​ത്ര പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ ജ​ന​മൈ​ത്രി പോ​ലീ​സ്. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി പോ​ലീ​സ് ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കി.

മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് നി​ര​ത്തു​ക​ളി​ൽ തി​ര​ക്കേ​റു​ന്ന​തി​നാ​ൽ റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നാ​യാ​ണ് പോ​ലീ​സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണം.

റോ​ഡു​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കൊ​പ്പം ബൈ​ക്ക്, ഓ​ട്ടോ, ബ​സ്, മ​റ്റു ഹെ​വി വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും ഡി​ഫ​ൻ​സീ​വ് ഡ്രൈ​വിം​ഗ് രീ​തി​ക​ളെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്നു​ണ്ട്. ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് എ​ല്ലാ ഓ​ട്ടോ, ടാ​ക്സി, ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കും പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ഗ​താ​ഗ​ത സു​ര​ക്ഷ​യ്ക്ക് ഡ്രൈ​വ​ർ​മാ​ർ പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ല​ഘു​പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഈ ​വ​ർ​ഷം ഇ​തു​വ​രെ 343 വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ

ഈ ​വ​ർ​ഷം ഇ​തു​വ​രെ ജി​ല്ല​യി​ൽ 343 റോ​ഡ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചു. 25 പേ​ർ മ​ര​ണ​പ്പെ​ട്ടു. 290 പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും 108 പേ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വാ​ഹ​ന​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന് അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്നും അ​വ​ധി​ക്കാ​ല വി​നോ​ദ യാ​ത്ര​ക​ളും, മ​റ്റു യാ​ത്ര​ക​ളും ഏ​റെ​യു​ള്ള സ​മ​യ​മാ​യ​തി​നാ​ൽ ഡ്രൈ​വ​ർ​മാ​ർ ന​ന്നാ​യി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ശ്ര​ദ്ധ​രാ​വ​രു​ത്, ജാ​ഗ്ര​ത വേ​ണം സ​ദാ​സ​മ​യ​വും

റോ​ഡി​ന്‍റെ ഇ​ട​തു​വ​ശം ചേ​ർ​ന്ന് വാ​ഹ​ന​മോ​ടി​ക്കു​ക. മ​റ്റു വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്കു​ന്പോ​ൾ അ​വ​യു​ടെ വ​ല​തു​വ​ശ​ത്തു​കൂ​ടി മാ​ത്രം ചെ​യ്യു​ക. ഇ​ൻ​ഡി​ക്കേ​റ്റ​ർ അ​നാ​വ​ശ്യ​മാ​യി ഓ​ണ്‍ ചെ​യ്തു വാ​ഹ​നം ഓ​ടി​ക്ക​രു​ത്.

വാ​ഹ​നം വ​ശ​ങ്ങ​ളി​ലേ​ക്ക് തി​രി​ക്കു​ന്ന​തി​നോ മ​റ്റു വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്കു​ന്ന​തി​നോ നി​ർ​ത്തു​ന്ന​തി​നോ അ​ൽ​പം മു​ന്പേ ത​ന്നെ സി​ഗ്ന​ൽ ന​ൽ​കു​ക. പി​റ​കി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ശ്ര​ദ്ധി​ച്ച് അ​പ​ക​ട​മു​ണ്ടാ​കി​ല്ലെ​ന്നു​റ​പ്പാ​ക്കി​യ ശേ​ഷം മാ​ത്രം വ​ശ​ങ്ങ​ളി​ലേ​ക്ക് തി​രി​യു​ക​യോ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ക​യോ നി​ർ​ത്തു​ക​യോ ചെ​യ്യു​ക. എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി പോ​കാ​ൻ ആ​വ​ശ്യ​മാ​യ വ​ഴി​യു​ള്ളി​ട​ത്തു​മാ​ത്ര​മേ ഓ​വ​ർ​ടേ​ക്ക് ചെ​യ്യാ​വൂ.

വ​ള​വു​ക​ളി​ലും ക​വ​ല​ക​ളി​ലും റോ​ഡി​ന്‍റെ മു​ൻ​ഭാ​ഗം കാ​ണാ​ൻ സാ​ധി​ക്കാ​തി​രി​ക്കു​ന്പോ​ഴും മ​റ്റു വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്ക​രു​ത്. മു​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​യി സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്ക​ണം. അ​പ്ര​തീ​ക്ഷി​ത​മാ​യ അ​പ​ക​ട സാ​ധ്യ​ത പോ​ലും മു​ന്പി​ൽ ക​ണ്ടു​വേ​ണം വാ​ഹ​ന​മോ​ടി​ക്കാ​ൻ.

രാ​ത്രി​യി​ൽ എ​തി​ർ​വ​ശ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധ​മാ​യും ലൈ​റ്റ് ഡിം ​ചെ​യ്തു കൊ​ടു​ക്ക​ണം. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് തു​ട​ർ​ച്ച​യാ​യ വ​ര​യു​ണ്ടെ​ങ്കി​ൽ ആ ​വ​ര ക്രോ​സ് ചെ​യ്യ​രു​ത്. ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ കൃ​ത്യ​മാ​യി അ​നു​സ​രി​ക്കു​ക. സീ​ബ്രാ ക്രോ​സിം​ഗു​ക​ളി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ക. ത​ള​ർ​ച്ച​യു​ണ്ടെ​ങ്കി​ൽ വാ​ഹ​നം നി​ർ​ത്തി വി​ശ്ര​മി​ച്ച​ശേ​ഷം മാ​ത്രം യാ​ത്ര തു​ട​ര​ണ​മെ​ന്നും പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.

 

Tags : nattu vishesham Awareness campaign

Recent News

Corehub Up