കൊല്ലം: കൊല്ലം രൂപതയുടെ മധ്യസ്ഥ കര്‍മല മാതാവിന്റെ തിരുനാള്‍ ആഘോഷവും കൃതജ്ഞതാ ദിവ്യബലിയും തങ്കശേരി കത്തീഡ്രല്‍ പള്ളിയില്‍ നടന്നു.
കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ വാടി ഇടവക അംഗം ബ്രദര്‍ അലോഷ്യസ്, വലിയ പെരുമ്പുഴ ഇടവക അംഗം ബ്രദര്‍ അജോ ജോയ് എന്നിവര്‍ക്ക് ഡീക്കന്‍ ശുശ്രൂഷ പട്ടം നല്കി.
വികാരി ജനറാള്‍ മോണ്‍. ഡോ. ബൈജു ജൂലിയാന്, കത്തീഡ്രല്‍ ഇടവക വികാരി ഫാ.ക്രിസ്റ്റഫര്‍ ഹെന്റി, സെന്റ് റാഫേല്‍ സെമിനാരി റെക്ടര്‍ ഫാ.സീയോന്, ഒസിഡി പ്രൊവിന്‍ഷ്യല്‍ ഫാ. പോള്‍ ആല്‍ബി എന്നിവര്‍ സഹകാര്‍മികരായി.
എംഎസ്എസ്ടി മദര്‍ ജനറല്‍ സിസ്റ്റര്‍ സുജ ജോഷ്വാ, വിവിധ പ്രൊവിന്‍ഷ്യാള്‍മാര്‍, വൈദികര്‍, സന്യസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham District News