പൈസക്കരി ദേവമാതാ ഹൈസ്കൂൾ സംഘടിപ്പിച്ച മെഗാ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അശ്വത് അജയ് തായിനേരിക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും ഡോ. പോൾ ചക്
പൈസക്കരി: ദേവമാതാ ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ പ്രസംഗ മത്സരം ഹൈസ്കൂൾ വിഭാഗത്തിൽ അശ്വത് അജയ്-എസ്എബിടിഎം എച്ച്എസ്എസ് തായിനേരി, ഹാർലിൻ അന്ന ഷിബു-സെന്റ് തോമസ് എച്ച്എസ് മണിക്കടവ്, ആൽഫിയ ആൻ ബൈജു-മേരി ക്യൂൻസ് എച്ച്എസ് കുടിയാന്മല എന്നിവരും, യുപി വിഭാഗത്തിൽ ജൂവൽ റോസ്-നിർമല യുപി സ്കൂൾ ചെമ്പേരി, ഡെനിറ്റ് ജൂബിൻ-സെന്റ് മേരിസ് യുപി സ്കൂൾ പൈസക്കരി, ജോയൽ ബിനേഷ്-സെന്റ് മേരീസ് യുപി സ്കൂൾ പൈസക്കരി എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനങ്ങൾ കരസ്ഥമാക്കി.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂളൂകളിൽ നിന്നായി അന്പത് വിദ്യാർഥികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ദേവമാതാ ഹൈസ്കൂൾ പൂർവ വിദ്യാർഥിയും മോട്ടിവേഷൻ സ്പീക്കറുമായ ഡോ. പോൾ ചക്കാനിക്കുന്നേല് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു.
സ്കൂൾ മുഖ്യാധ്യാപിക ബീന അഗസ്റ്റിൻ, വിൽസൺ ചാക്കോ, ജിജി മാത്യു, എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ഡോ. പോൾ ചക്കാനിക്കുന്നേൽ, ഫാ. നോബിൾ ഓണംകുളം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.