ചിറക്കര പഞ്ചായത്തില്‍ ജീവനം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് കൃഷ്ണന് നിര്‍വഹിക്കുന്നു.
ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിന്റെയും ചിറക്കര കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തില്‍ ജീവനം പദ്ധതിക്ക് തുടക്കമായി. ചിറക്കര പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് കൃഷ്ണന് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കിരണ്‍, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജന വാര്ഡ്മെമ്പര് മാരായ ആര്യ, പ്രമീള അജിത അജിതകുമാരി ദേവീദാസ്, സരിത, ബി.സി. രാഹുല്‍ കൃഷ്ണന്, സെക്രട്ടറി സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡോ. ശില്പ ക്ഷീര കര്‍ഷകര്‍ക്ക് ബോധവത്കരണ ക്ലാസ് എടുത്തു. കൃഷി ഓഫീസര്‍ ശില്പ കാര്‍ഷിക വിളകളെ കുറിച്ചും വളപ്രേയോഗങ്ങളെ കുറിച്ചും ക്ലാസ് നയിച്ചു.
Tags : Nattuvishesham District News