x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും ഗോ​ള്‍ ച​ല​ഞ്ചും


Published: June 24, 2026 07:47 AM IST | Updated: June 24, 2026 07:47 AM IST

ക​ല്‍​പ്പ​റ്റ: അ​ന്താ​രാ​ഷ്‌​ട്ര ഒ​ളി​മ്പി​ക് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ളി​ഞ്ഞാ​ല്‍ ഗ​വ. ഹൈ​സ്‌​കൂ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും തൂ​ഫാ​ന്‍ ഗോ​ള്‍ ച​ല​ഞ്ചും സം​ഘ​ടി​പ്പി​ച്ചു.

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക, കാ​യി​ക​ക്ഷ​മ​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത് കു​മാ​ര്‍ തൂ​ഫാ​ന്‍ ഗോ​ള്‍ ച​ല​ഞ്ചും ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​റും ഉ​ദ്ഘാ​ട​ന​വും ചെ​യ്തു. സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സ്മി​ത പി. ​പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ല​ഹ​രി വി​രു​ദ്ധ പോ​സ്റ്റ​ര്‍ ര​ച​നാ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന വി​ത​ര​ണം ചെ​യ്തു.എ​സ്പി​സി ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ പി.​ടി. ഗി​രീ​ഷ് ബാ​ബു, വെ​ള്ള​മു​ണ്ട സ്‌​റ്റേ​ഷ​ന്‍ എ​എ​സ്‌​ഐ സി​ഡി​യ ഐ​സ​ക്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കെ.​സി. സ​ന്ദീ​പ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കെ. ​വി​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Anti-Drug Awareness

Recent News

Corehub Up