District News
തിരുവനന്തപുരം: കണിയാപുരം സെന്റ് വിൻസന്റ് ഹൈസ്കൂളിൽ "ലഹരിക്കെതിരെ ഒന്നിച്ച് മുന്നോട്ട്' എന്ന സാമൂഹ്യ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് നിക്കോളാസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
പ്രധാനാധ്യാപിക ഷീജാറാണി, വാർഡ് മെമ്പർ ഷീന ബീഗം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആന്റണി ബിനു, പിടിഎ പ്രസിഡന്റ് അബ്ദുൽ നാസർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ റാലിയിൽ പങ്കെടുത്തു.
District News
പൊന്മാനിക്കുടം: ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീനാരായണപുരം റൈഡേഴ്സും പെരിഞ്ഞനം ആർഎംവിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി തൂഫാൻ ലഹരിവിരുദ്ധ സന്ദേശ റാലിയും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് ആർഎംവിഎച്ച്എസ്.എസ് സ്കൂൾ പരിസരത്ത് നടന്ന പരിപാടി കയ്പമംഗലം സിഐ കെ.ടി. ബിജിത്ത് ഉദ്ഘാടനംചെയ്തു.
രക്ഷാധികാരി കെ.കെ. ഹരീഷ്കുമാർ അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡന്റ് ജയശ്രീ, വൈസ് പ്രസിഡന്റ് അബ്ദുൾ നാസർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഐശ്വര്യ, അധ്യാപിക ലിൻഡ, പ്രേം സി. ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു. പെരിഞ്ഞനം സെന്ററിൽനിന്ന് ആരംഭിച്ച ലഹരിവിരുദ്ധ റാലി സ്കൂൾ മൈതാനത്ത് സമാപിച്ചു. സൂരജ് സിപ്പി, വിവേക്, വിഥുൻ, ശ്രീരാജ്, കൃഷ്ണപ്രിയ, സുധീഷ് ചാലുള്ളി എന്നിവർ നേതൃത്വംനൽകി.
ഇരിങ്ങാലക്കുട: ഓപറേഷന് തൂഫാന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ലഹരിവിരുദ്ധ കാമ്പയിന് സംഘടിപ്പിച്ചു. ചടങ്ങില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം വിശിഷ്ടാതിഥിയായി. ചടങ്ങില്‍ ക്രൈസ്റ്റ് കോളജിന്റെ ലഹരിവിരുദ്ധ വെബ്സൈറ്റായ മുക്തിയുടെ ലോഞ്ചിംഗ് നിര്‍വഹിച്ചു. തൃശൂര്‍ റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സലീഷ് ശങ്കര്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ സിനോ സേവി എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.
District News
മൂവാറ്റുപുഴ: ജനകീയ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സമിതി സംസ്ഥാന പ്രസിഡന്റ് ടി.കെ. സജിത നയിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര ഇന്ന് രാവിലെ 10ന് ആലുവയില്‍ നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
മദ്യം, മയക്കുമരുന്ന്, മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സമൂഹത്തെ ബോധവത്കരണം നടത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓപ്പറേഷന് തൂഫാൻ പിന്തുണ നല്‍കുന്നതിനും വേണ്ടിയാണ് ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
ആലുവയില്‍ നിന്നും ആരംഭിക്കുന്ന സന്ദേശ യാത്ര പെരുമ്പാവൂര്‍, കോലഞ്ചേരി എന്നിവിടങ്ങളില്‍ പ്രചരണം നടത്തി മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപം സമാപിക്കും. വിവിധ കേന്ദ്രങ്ങളില്‍ ജനകീയ സംരക്ഷണ സമിതി പ്രസിഡന്റ് ടി.കെ. സജിത, വൈസ് പ്രസിഡന്റുമാരായ ഫാ. ഡോ. ജോര്‍ജ് മാത്യു, അയ്യപ്പന് പള്ളിപ്പാട്ട്, സണ്ണി മാത്യു, സംസ്ഥാന സെക്രട്ടറി സനീഷ് തങ്കപ്പന് എന്നിവര്‍ പ്രസംഗിക്കും.
District News
തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍, വിവിധ ബോധവത്കരണ പരിപാടികളോടെ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. അഡ്വ. സിസ്റ്റര്‍ ജോസിയ എസ്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് സജി മാത്യു അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി വിമുക്തി മിഷന് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡിജോ ദാസ് ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് നയിച്ചു.
പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ലിന്‍സി എസ്ഡി, അധ്യാപക പ്രതിനിധി സിസ്റ്റര്‍ ബീന മാത്യു, വിദ്യാര്‍ഥി പ്രതിനിധി ജോസഫ് ജെ. ഇളയിടം എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോസ് പൊതൂര്‍ ലഹരിവിരുദ്ധ സന്ദേശം നല്കി. ദിനാചരണത്തിന്റെ ഭാഗമായി ഡിജിറ്റല്‍ ഡിറ്റോക്സ് ചലഞ്ച്, ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റര്‍ മത്സരങ്ങള്‍, പ്രസംഗ മത്സരം, ക്വിസ് മത്സരം, പ്രോജക്ട് മത്സരം, രക്ഷിതാവ്–വിദ്യാര്‍ഥി സംവാദം, ലോഗോ നിര്‍മാണം, ലഹരിവിരുദ്ധ മെഗാ അസംബ്ലി എന്നിവ സംഘടിപ്പിച്ചു.
തൊടുപുഴ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് തൊടുപുഴ ഡി പോള്‍ പബ്ലിക് സ്കൂള്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. തൊടുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ വി.എ. ബിജുവിന്റെ നേതൃത്വത്തില്‍ സ്കൂളിലെ മുതിര്‍ന്ന കുട്ടികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. കുട്ടികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
മങ്ങാട്ടുകവല, കാഞ്ഞിരമറ്റം കവല, ഗാന്ധിസ്ക്വയര്‍, പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കുട്ടികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി "ദ് കിഡ് ഫൈറ്റേഴ്സ്' എന്ന ചലച്ചിത്രവും പ്രദര്‍ശിപ്പിച്ചു. സ്കൂളിലെ ലഹരി വിമുക്തി ക്ലബ് പരിപാടികള്‍ക്ക് നേതൃത്വം നല്കി.
District News
മേപ്പാടി: സെന്റ് ജോസഫ്സ് യുപി സ്കൂളില്‍ വിമുക്തി മിഷന്റെ സഹകരണത്തോടെ ലഹരിവിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര് ജിത്തു പോള്‍ അധ്യക്ഷത വഹിച്ചു.
ഡിഎല്‍എസ്എ പാരാ ലീഗല്‍ വോളണ്ടിയര്‍ കെ.എസ്. കുമാരി പ്രസംഗിച്ചു. വിമുക്തി മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്കുമാര്‍ സമിനാര്‍ നയിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. അധ്യാപിക അഞ്ജു കുര്യാക്കോസ് ആന്റി നര്‍ക്കോട്ടിക് ക്ലബ് കണ്‍വീനര്‍ ബിന്ദു ജോര്‍ജ് എന്നിവർ സംസാരിച്ചു.
District News
കല്‍പ്പറ്റ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് പുളിഞ്ഞാല്‍ ഗവ. ഹൈസ്കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും തൂഫാന് ഗോള്‍ ചലഞ്ചും സംഘടിപ്പിച്ചു.
ലഹരി ഉപയോഗത്തിനെതിരേ വിദ്യാര്‍ഥികളില്‍ ബോധവത്കരണം നടത്തുക, കായികക്ഷമത പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിമുക്തി മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത് കുമാര്‍ തൂഫാന് ഗോള്‍ ചലഞ്ചും ലഹരിവിരുദ്ധ സെമിനാറും ഉദ്ഘാടനവും ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സ്മിത പി. പൗലോസ് അധ്യക്ഷത വഹിച്ചു.
ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാ മത്സരത്തില്‍ വിജയികള്‍ക്ക് സമ്മാന വിതരണം ചെയ്തു.എസ്പിസി ചാര്‍ജ് ഓഫീസര്‍ പി.ടി. ഗിരീഷ് ബാബു, വെള്ളമുണ്ട സ്റ്റേഷന് എഎസ്ഐ സിഡിയ ഐസക്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.സി. സന്ദീപ്, സിവില്‍ പോലീസ് ഓഫീസര്‍ കെ. വിജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
District News
മുണ്ടൂർ: യുവക്ഷേത്ര കോളജ് ആന്റി നാർകോട്ടിക്ക് സെല്ലും ഇംഗ്ലീഷ് വിഭാഗവും ചേർന്ന് ബിയോണ്ട് ദ ഹൈ വാട്ട് ദെ ഡോണ്ട് ടെൽ യു എബൗട്ട് ഡ്രഗ്സ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ പാലക്കാട് വിമുക്തി മിഷൻ അസി. എക്സൈസ് കമ്മീഷണർ എസ്. സജീവ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അധ്യക്ഷനായിരുന്നു. ഇംഗ്ലീഷ് വിഭാഗം മേധാവി പമീല ജോണ്സൻ സ്വാഗതവും കോ-ഓർഡിനേറ്റർ പൂജാ കൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറിൽ അസി. എക്സൈസ് കമ്മീഷണർ ക്ലാസെടുത്തു.
District News
പുല്ലൂരാംപാറ: മദ്യവും വിവിധ ന്യൂജെൻ രാസലഹരികളും സർവനാശം വിതച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലഹരി വിരുദ്ധ പ്രവർത്തനം സമൂഹത്തിന്റെ ആവശ്യമാണെന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കെസിബിസി ലഹരി വിരുദ്ധ സമിതി താമരശേരി രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബിന്റെ രൂപത അവാർഡ് ദാനവും പ്രതിഭാസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സ്കൂളുകളിലെ വ്യക്തിത്വ വികസന ലഹരി വിരുദ്ധ ക്ലബിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ബിഷപ് കൂട്ടിച്ചേർത്തു. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ ലഹരി വിരുദ്ധ സമിതി രൂപതാ പ്രസിഡന്റ് കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. ജിന്റോ മച്ചുഴിയിൽ ആമുഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സുനിൽ ജോസഫ്, സാഹിത്യോത്സവം ജനറൽ കൺവീനർ കെ.സി. ജോസഫ്, യുപി സ്കൂൾ ഹെഡ് മാസ്റ്റർ സിബി കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് വിത്സൻ താഴത്തുപറമ്പിൽ, വ്യക്തിത്വ വികസന ക്ലബ് കോ ഓർഡിനേറ്റർ ടി.ടി. തോമസ്, സംസ്ഥാന സെക്രട്ടറി റോയി ജോസ്, വിദ്യാർഥി പ്രതിനിധി ക്രിസ് ബി. ഫ്രാൻസീസ്, സിസ്റ്റർ ഗീത സിഎംസി എന്നിവർ പ്രസംഗിച്ചു.
ഹെഡ്മാസ്റ്റർ ജോളി ഉണ്ണ്യേപ്പിള്ളിൽ, ലഹരി വിരുദ്ധ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.വി. ജോൺ, ജോയിക്കുട്ടി ലൂക്കോസ്, അധ്യാപകരായ ജുബിൻ അഗസ്റ്റിൻ, ജിൻസി പി. വർഗീസ്, സോളി ജോർജ്, സിസ്റ്റർ സെലിൻ, ഷിബി അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.
District News
അലനല്ലൂർ: ജില്ലാ പഞ്ചായത്തിന്റെയും കൈറ്റ് ജില്ലാ ഘടകത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ നിർമിച്ച ലഹരിവിരുദ്ധ സന്ദേശ ഷോർട്ട്ഫിലിം പ്രദർശനം നടത്തി.
അലനല്ലൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഷോർട്ട് ഫിലിം നിർമാണത്തിന് ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് നേരത്തെ പരിശീലനം നൽകിയിരുന്നു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സാബിറ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ മുഖ്യപ്രഭാഷണം നടത്തി.
District News
ഫോർട്ടുകൊച്ചി: ലഹരിക്കെതിരെ 12 വീട്ടമ്മമാര്‍ നയിക്കുന്ന ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലിക്ക് ഫോര്‍ട്ടുകൊച്ചിയില്‍ തുടക്കം. ഷീ സൈക്കിളിംഗിന്റെ നേതൃത്വത്തില്‍ നടത്തുന്ന സന്ദേശ റാലി അഞ്ച് ജില്ലകള്‍ സഞ്ചരിച്ച് 230 കിലോമീറ്റര്‍ താണ്ടി എട്ടിന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രയില്‍ 14 സ്കൂളുകള്‍,നാലു കോളജുകള്‍ എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണം നടത്തും.റാലി ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പന് ഫ്ളാഗ് ഓഫ് ചെയ്തു.
റാലിയുടെ ഉദ്ഘാടനം കെ.ജെ. മാക്സി എംഎല്‍എ നിര്‍വഹിച്ചു. ഡോ.ബിജു രമേശ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ആന്റണി കുരീത്തറ, ഷീബാ ലാല്‍, കെ.എ മനാഫ്, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ. ജെ. ജേക്കബ്,ഗായകന് അഫ്സല്, ലാലു ജോസഫ്, പ്രകാശ്.പി ഗോപിനാഥ്, ജെ.എസ്. ഗോപിനാഥ്, ബി.ബാലചന്ദ്രന്, എസ്.മുജീബ്, അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
വയനാട് ജില്ലയിൽ ലഹരി ഉപയോഗത്തിനെതിരെ വിപുലമായ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി. സ്കൂളുകൾ, കോളേജുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ എത്തിക്കുന്നതിനായി വിവിധ സംഘടനകളും സർക്കാർ ഏജൻസികളും കൈകോർക്കുകയാണ്. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പോലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, ചിത്രപ്രദർശനങ്ങൾ, ഹ്രസ്വചിത്ര പ്രദർശനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം.
മാത്രമല്ല, ലഹരിക്ക് അടിമകളായവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായുള്ള കൗൺസിലിംഗ് സെന്ററുകളും ചികിത്സാ സൗകര്യങ്ങളും വികസിപ്പിക്കാനും പദ്ധതിയുണ്ട്. പൊതുജനങ്ങളുടെ സഹകരണത്തോടെ ലഹരിമുക്ത വയനാട് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.