അമ്പായത്തോട് സെന്റ് ജോർജ് പള്ളി ജ്വാല ലഹരിവിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞാ കാർഡുകൾ പോസ്റ്റു ചെയ്യാനായി അന്പായത്തോട് പോസ്റ്റോഫീസിലെത്ത
അമ്പായത്തോട്: വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരിക്കെതിരെ പുതുതലമുറയെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ അമ്പായത്തോട് സെന്റ് ജോർജ് പള്ളി ജ്വാല ലഹരിവിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞാ കാർഡുകൾ പോസ്റ്റ് ചെയ്തു.
ഓരോ കുട്ടിയിലൂടെയും "ഇനി ലഹരി ഉപയോഗിക്കില്ല' എന്ന സന്ദേശം വീടുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്. മതബോധന വിദ്യാർഥികൾ തയാറാക്കിയ പ്രതിജ്ഞാ കാർഡുകളാണു തപാൽ മാർഗം വീടുകളിലേക്ക് അയച്ചത്.
അമ്പായത്തോട് സെന്റ് ജോർജ് മതബോധന കേന്ദ്രത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്ക് ജ്വാല ലഹരിവിരുദ്ധ ക്ലബ് രക്ഷാധികാരി ഫാ. സിജോ എടക്കുടിയിൽ, കോ-ഓർഡിനേറ്റർമാരായ വിൻസെന്റ് കല്ലടയിൽ, ജെസി പള്ളിത്താഴത്ത് എന്നിവർ നേതൃത്വം നൽകി.
പുതുതലമുറയെ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും ലഹരിവിരുദ്ധ സന്ദേശം കുടുംബങ്ങളിലെത്തിക്കുന്നതിനും ലക്ഷ്യമിട്ടാണു പരിപാടി സംഘടിപ്പിച്ചത്.
Tags : Local News Nattuvishesham Jwala Club anti-drug