മടമ്പം പികെഎം കോളജ് ഓഫ് എഡ്യുക്കേഷന്റെ ആഭിമുഖ്യത്തിൽ ഒടാക്കൽ പാടശേഖരത്തിൽ സംഘടിപ്പിച്ച "ഞാറ്റുവേല-ഞാറ്നടീൽ ഉത്സവത്തിൽ' കോളജിലെ അധ്യാപക വിദ്യാർഥികൾ
മടമ്പം: പികെഎം കോളജ് ഓഫ് എഡ്യുക്കേഷന്റെ ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി കോളജിലെ ഭൂമിത്രസേന ക്ലബ്, ടൂറിസം ക്ലബ്, എൻഎസ്എസ്, ഐക്യുഎസി എന്നിവ സംയുക്തമായി സംഘടിപ്പിച്ച "ഞാറ്റുവേല-ഞാറ്നടീൽ ഉത്സവം' ഒടാക്കൽ പാടശേഖരത്ത് നടന്നു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു. കോളജ് അസോസിയേറ്റ് പ്രഫസറും ഐക്യുഎസി കോ-ഓർഡിനേറ്ററുമായ ഡോ. വീണ അപ്പുക്കുട്ടൻ ആമുഖ പ്രഭാഷണം നടത്തി.
ആറളം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത മാവില, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൈഹാനത്ത് സുബി, കോളജ് യൂണിയൻ ചെയർമാൻ ടോം ക്രിസ്റ്റ്യാനോ ജോർജ് എന്നിവർ പ്രസംഗിച്ചു. "കൃഷിയിലെ ബിസിനസ് സാധ്യതകൾ' എന്ന വിഷയത്തിൽ ബയോമൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ അധ്യാപക വിദ്യാർഥികളോട് സംവദിച്ചു.
ആറളം ഗ്രാമപഞ്ചായത്ത് കൃഷി ഓഫിസർ ടി.ആർ. രാഹുൽ നെൽകൃഷി സംബന്ധമായ പ്രത്യേക ക്ലാസ് നയിച്ചു. തുടർന്ന് ഒടാക്കൽ പാടശേഖരത്തിൽ വിദ്യാർഥികൾ ഒത്തുചേർന്ന് നടത്തിയ ഞാറുനടീൽ പുതിയ തലമുറയ്ക്ക് നെൽകൃഷിയുടെ പ്രാധാന്യവും നാടൻ കാർഷിക രീതികളും നേരിട്ടനുഭവിച്ചറിയാൻ അവസരമൊരുക്കി.
Tags : College students nattuvishesham district news deepika news PKM College students know the soil