Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : College Students

Palakkad

റോ​ബ​ർ​ട്ട് ഓ​വ​ൻ പു​ര​സ്‌​കാ​ര ജേ​താ​വി​ന് കോ​ളജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ദ​ര​വ്

ചി​റ്റൂ​ർ: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ പു​ര​സ്കാ​ര​മാ​യ റോ​ബ​ർ​ട്ട് ഓ​വ​ൻ പു​ര​സ്‌​കാ​രം നേ​ടി​യ കെ.​എ. ച​ന്ദ്ര​നു​മാ​യി അ​ഭി​മു​ഖം ന​ട​ത്തി ചി​റ്റൂ​ർ ഗ​വ. കോ​ള​ജ് ബി​കോം മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ. സ​ഹ​കാ​രി​യും ഗാ​ന്ധി​യ​നു​മാ​യ കെ.​എ. ച​ന്ദ്ര​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു പ​രി​പാ​ടി. സ​ഹ​ക​ര​ണ മേ​ഖ​ല​ക്ക് കെ.​എ. ച​ന്ദ്ര​ൻ ന​ല്കി​യ സം​ഭാ​വ​ന​ക​ൾ, സാ​ധാ​ര​ണ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ പ്ര​ധാ​ന്യ​വും പ്ര​തി​സ​ന്ധി​ക​ളും എ​ന്നി​വ അ​ഭി​മു​ഖ​ത്തി​ന്‍റെ ഭാ​ഗ​മാ​യി.

കോ​ള​ജ് കോ​മേ​ഴ്‌​സ് വി​ഭാ​ഗം അ​സി​സ്‌​റ്റ​ന്‍റ് പ്ര​ഫ​സ​ർ കെ. ​പ്ര​ദീ​ഷ് , വി​ദ്യാ​ർ​ഥി​ക​ളാ​യ എ​സ്.​എ​ച്ച്. അ​സ്വാ​ൻ, മു​ഹ​മ്മ​ദ് ഫാ​സി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

അ​ന്പ​ത് വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം അ​ധ്യാ​പ​ക​രാ​യ ഡോ.​എം.​പി. ല​ക്ഷ്മ​ണ​ൻ, വി. ​വി​പി​ൻ, ന​ന്ദി​യോ​ട് സേ​തു​മാ​ധ​വ​ൻ, കോ​ള​ജ് അ​ലും​നി ഭാ​ര​വാ​ഹി ര​വി​ന്ദ്ര​നാ​ഥ​മേ​നോ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. അ​ഭി​മു​ഖ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ര​സ്കാ​ര ജേ​താ​വി​നെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ആ​ദ​രി​ച്ചു.

Latest News

Corehub Up