x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂത്ത് കോൺഗ്രസിന്‍റെ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം

വെബ് ഡെസ്ക്
Published: July 15, 2026 01:10 AM IST | Updated: July 15, 2026 01:10 AM IST

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പെ​രു​വെ​മ്പ് : യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പെ​രു​വെ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് കു​ന്ന​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മി​നി സ്ക്രീ​ൻ സെ​ലി​ബ്രി​റ്റി അ​ബ്ദു​ൾ ബാ​സി​ത് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. പെ​രു​വെ​മ്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ, കെ. ​ബാ​ബു, വി. ​ജ​യ​ദാ​സ്, യൂ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വി. വ​ത്സ​ൻ, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ നി​ഷാ​ന്ത് ത​ണ്ണി​ശേ​രി, ഷാ​ഹി​ദ് ത​ണ്ണി​ശേ​രി, വി. ​പ്ര​സ​ന്ന, സി. ​ഭാ​ഗ്യ​വ​തി, കെ. ​ഷീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Youth Congres anti-drug awareness campaign

Recent News

Corehub Up