ബോധവത്കരണ പരിപാടി ബിന്ദു സെബാസ്റ്റ്യൻ ഉദ് ഘാടനം ചെയ്യുന്നു
മേലുകാവ്: മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സിന്റെ നേതൃത്വത്തിൽ മേലുകാവ് സിഎംഎസ്.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി പഠനോപകരണ വിതരണവും ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകളും വാട്ടർ ബോട്ടിലുകളും വിതരണം ചെയ്തു. സിഎംഎസ്. സ്കൂൾ ലോക്കൽ മാനേജർ റവ. ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
കേരള പോലീസിന്റെ ഓപ്പറേഷൻ ടൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിയുമായി സഹകരിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ബിനോയ് തോമസ് നേതൃത്വം നൽകി. പരിപാടികൾക്ക് പ്രിൻസിപ്പാൾ സിമി സി.സി. പോൾ, ഹെഡ്മിസ്ട്രസ് മിനി മോൾ ദാനിയേൽ, പിടിഎ പ്രസിഡന്റ് എന്നിവർ നേതൃത്വം നൽകി.