x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ മാ​ര​ത്ത​ണും ബോ​ധ​വ​ത്കര​ണ​വും നാ​ളെ

വെബ് ഡെസ്ക്
Published: July 24, 2026 01:51 AM IST | Updated: July 24, 2026 01:51 AM IST

തൃ​ശൂ​ർ: യു​വ​ത​ല​മു​റ​യെ ന​ശി​പ്പി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ റോ​ട്ട​റി ക്ല​ബ് ഓ​ഫ് തൃ​ശൂ​ർ എ​ലൈ​റ്റ്, സി​റ്റി പോ​ലീ​സി​ന്‍റെ​യും കോ​ർ​പ​റേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഹൊ​റൈ​സ​ണ്‍ ഫൈ​റ്റ് എ​ഗെ​യ്ൻ​സ്റ്റ് ഡ്ര​ഗ്സ് എ​ന്ന പേ​രി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.

നാ​ളെ രാ​വി​ലെ ഏ​ഴി​നു തെ​ക്കേ ഗോ​പു​ര​ന​ട​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ര​ത്ത​ണോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ക. തു​ട​ർ​ന്ന് 9.30ന് ​ടൗ​ണ്‍​ഹാ​ളി​ൽ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ, ക്രൈം ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ർ, സൈ​ബ​ർ ക്രൈം ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, സ്പോ​ർ​ട്സ് കി​റ്റ്, മ്യൂ​സി​ക് ഇ​ൻ​സ്ട്രു​മെ​ന്‍റ്സ് എ​ന്നി​വ​യു​ടെ വി​ത​ര​ണം, ന​ട​കാ​വ​ത​ര​ണം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ ഉ​ദ് ഘാ​ട​നം ചെ​യ്യും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി.​ജെ. ആ​ന്‍റ​ണി, ടി​ന്‍റോ ജോ​സ്, അ​ഡ്വ. വി​ഷ്ണു ഹ​രി, അ​മ​ൽ സു​രേ​ന്ദ്ര​ൻ, പ​വ​ൻ ച​ന്ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Anti-drug awareness day

Recent News

Corehub Up