x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ർ

വെബ് ഡെസ്ക്
Published: September 18, 2026 01:48 AM IST | Updated: September 18, 2026 01:48 AM IST

പ്രതീകാത്മക ചിത്രം

​സു​ൽ​ത്താ​ൻ ബ​ത്തേ​രി: സെ​ന്‍റ​ർ ഫോ​ർ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് കേ​ര​ളം സം​ഘ​ടി​പ്പി​ക്കു​ന്ന "വി​ഷ​ൻ 2026 രാ​സ ല​ഹ​രി​ക്കെ​തി​രേ കൈ​കോ​ർ​ക്കാം’ ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ർ 19ന് ​ന​ട​ക്കും. ഉ​ച്ച​യ്ക്ക് 2.30ന് ​ബ​ത്തേ​രി ലൈ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി.

ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്. ദേ​വ മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വി.​കെ. സു​രേ​ഷ് ബാ​ബു കൂ​ത്തു​പ​റ​ന്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സെ​ന്‍റ​ർ ഫോ​ർ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​ജെ. ദേ​വ​സ്യ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, ക​ണ്‍​വീ​ന​ർ പി.​എം. വേ​ണു​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഗ്രാ​മ​ഫോ​ണ്‍ ടീം ​അം​ഗ​ങ്ങ​ളു​ടെ ഗാ​ന​മേ​ള​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.

Tags : District News Nattuvishesham Anti-drug seminar

Recent News

Corehub Up