x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ കാമ്പയിനും ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​വും


Published: July 6, 2026 06:40 AM IST | Updated: July 6, 2026 06:40 AM IST

പൊ​ന്മാ​നി​ക്കു​ടം: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ്രീ​നാ​രാ​യ​ണ​പു​രം റൈ​ഡേ​ഴ്സും പെ​രി​ഞ്ഞ​നം ആ​ർ​എം​വി​എ​ച്ച്എ​സ്എ​സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി തൂ​ഫാ​ൻ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി​യും ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. പെ​രി​ഞ്ഞ​നം കു​റ്റി​ല​ക്ക​ട​വ് ആ​ർ​എം​വി​എ​ച്ച്എ​സ്.​എ​സ് സ്കൂ​ൾ പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി ക​യ്പ​മം​ഗ​ലം സി​ഐ കെ.​ടി. ബി​ജി​ത്ത് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ര​ക്ഷാ​ധി​കാ​രി കെ.​കെ. ഹ​രീ​ഷ്‌​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ നാ​സ​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഐ​ശ്വ​ര്യ, അ​ധ്യാ​പി​ക ലി​ൻ​ഡ, പ്രേം ​സി. ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പെ​രി​ഞ്ഞ​നം സെ​ന്‍റ​റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ല​ഹ​രി​വി​രു​ദ്ധ റാ​ലി സ്കൂ​ൾ മൈ​താ​ന​ത്ത് സ​മാ​പി​ച്ചു. സൂ​ര​ജ് സി​പ്പി, വി​വേ​ക്, വി​ഥു​ൻ, ശ്രീ​രാ​ജ്, കൃ​ഷ്ണ​പ്രി​യ, സു​ധീ​ഷ് ചാ​ലു​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ല്‍ തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീം വി​ശി​ഷ്ടാ​തി​ഥി​യാ​യി. ച​ട​ങ്ങി​ല്‍ ക്രൈ​സ്റ്റ് കോ​ള​ജി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ വെ​ബ്‌​സൈ​റ്റാ​യ മു​ക്തി​യു​ടെ ലോ​ഞ്ചിം​ഗ് നി​ര്‍​വ​ഹി​ച്ചു. തൃ​ശൂ​ര്‍ റൂ​റ​ല്‍ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സ​ലീ​ഷ് ശ​ങ്ക​ര്‍, ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ര്‍ സി​നോ സേ​വി എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി.

Tags : nattu vishesham Anti-drug campaign

Recent News

Corehub Up