x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണം


Published: June 30, 2026 05:53 AM IST | Updated: June 30, 2026 05:53 AM IST

തൃ​ക്കൊ​ടി​ത്താ​നം: ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫൊ​റോ​ന മാ​തൃ-​പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും നേ​തൃ​സം​ഗ​മ​വും വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ചെ​റി​യാ​ന്‍ ക​ക്കു​ഴി ആ​മു​ഖ​പ്ര​സം​ഗ​വും ന​ട​ത്തി. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സി​ബി മു​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​നു ജോ​ബി​നെ​യും നി​ത്യ​വ്ര​ത​ത്തി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ലി​ന്‍​സി​യ സി​എം​സി​യെ​യും യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ റി​ട്ട. എ​സ്‌​ഐ മാ​ത്യു പോ​ള്‍ ബോ​ധ​വ​ത്ക​രണ ക്ലാ​സ് ന​യി​ച്ചു.

മാ​തൃ​വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ളി തോ​മ​സ്, മോ​ളി ളൂ​യി​സ്, രാ​ജു ആ​ന്‍റ​ണി, ലാ​ലി ഇ​ള​പ്പു​ങ്ക​ൽ, ജോ​യി ച​ക്കാ​ല​യ്ക്ക​ല്‍, ജോ​സ് തോ​മ​സ്, സി​നി റ്റി​ജി, സി​ബി ഫ്രാ​ന്‍​സിസ്, റി​നി​ല്‍ വ​ര്‍​ഗീ​സ്, ബി​ന്ദു ജോ​സ​ഫ്, റി​റ്റി മ​നോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.ഇ​തോ​ട​നു​ബ​ന്ധി​ച്ച് ചാ​ഞ്ഞോ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യൂ​ണി​റ്റ് അ​വ​ത​രി​പ്പി​ച്ച ഫ്ളാ​ഷ് മോ​ബ് ശ്ര​ദ്ധേ​യ​മാ​യി.

 

Tags : nattu vishesham Anti-alcohol awareness

Recent News

Corehub Up