പാമ്പാടിയിലെ നെഹ്റു കാമ്പസിൽ നടന്ന ബോധവത്കരണപരിപാടിയിൽനിന്ന്.
തിരുവില്വാമല: പാമ്പാടി നെഹ്റു കോളജിൽ ഓപറേഷൻ തൂഫാൻ മയക്കുമരുന്നുവിരുദ്ധ ബോധവത്കരണ പരിപാടി നടന്നു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഉദ്ഘാടനം ചെയ്തു. പി.കെ. ദാസ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ ചാൻസലർ അഡ്വ. ഡോ.പി. കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ.പി. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മൽ, ഡോ.എച്ച്.എൻ. നാഗരാജ, പ്രിൻസിപ്പൽമാർ എന്നിവർ സംസാരിച്ചു.
തൃശൂർ നർകോട്ടിക് സെൽ എസ്ഐ സനീഷ് ബാബു ബോധവത്കരണ ക്ലാസ് നയിച്ചു.
Tags : Local News Nattuvishesham Drug awareness