x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ധ​വ​ത്ക​ര​ണ വി​ളം​ബ​ര ജാ​ഥ

വെബ് ഡെസ്ക്
Published: September 17, 2026 11:52 PM IST | Updated: September 17, 2026 11:52 PM IST

ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ വി​ളം​ബ​ര ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് നി​ർ​വ​ഹി​ക്കു​ന്നു.

തി​രു​വ​മ്പാ​ടി: അ​ങ്ങാ​ടി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ വി​ളം​ബ​ര ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് നി​ർ​വ​ഹി​ച്ചു.

അ​ങ്ങാ​ടി​യി​ലെ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ൺ​സൈ​ഡ് പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ക​ർ​ശ​ന​മാ​ക്കാ​ൻ ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഇ​ന്ന് മു​ത​ൽ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളും വ​ൺ​സൈ​ഡ് പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​വും ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കും. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​ര​സ​മി​തി ചെ​യ​ർ​മാ​ൻ മ​നോ​ജ് വാ​ഴെ​പ്പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബോ​സ് ജേ​ക്ക​ബ്, ദീ​പാ ഷൈ​ജോ, ജോ​ഷി പു​ല്ലു​കാ​ട്ടി​ൽ, സോ​ണി മ​ണ്ഡ​പ​ത്തി​ൽ, സ്മി​ത ബാ​ബു, മ​റി​യാ​മ്മ ബാ​ബു, പ്രീ​തി രാ​ജീ​വ്, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ടി.​ജെ. കു​ര്യാ​ച്ച​ൻ, ഷൗ​ക്ക​ത്ത് കൊ​ല്ല​ള​ത്തി​ൽ, ഷി​നോ​യ് അ​ട​ക്കാ​പാ​റ, വ്യാ​പാ​രി വ്യ​വ​സാ​യി തി​രു​വ​മ്പാ​ടി യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ആ​ല​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടോ​മി കൊ​ന്ന​ക്ക​ൽ, രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, മോ​യി​ൻ കാ​വു​ങ്ക​ൽ, പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Awareness raising procession

Recent News

Corehub Up