ചങ്ങനാശേരി: ഭാവിയില്‍ ഇന്ത്യയെ നയിക്കേണ്ട തലമുറയ്ക്ക് ശാസ്ത്ര-സാങ്കേതിക ബോധം ചെറുപ്രായത്തില്‍ തന്നെ നല്‍കണമെന്ന് വിനു ജോബ് എംഎല്‍എ. കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പും പരീക്ഷാഭവനും ചേര്‍ന്ന് നടത്തുന്ന മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷയായ സിഎം കിഡ്സ് എല്‍പി സ്കോളര്‍ഷിപ്പ് നേടിയ കുട്ടികള്‍ക്ക് ആദരവും സ്റ്റം, റോബോട്ടിക്സ്, കൃത്രിമ ബുദ്ധി (എഐ) പരിശീലന ശില്പശാലയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജശേഖരന് എ.എച്ച്. മുഖ്യപ്രസംഗം നടത്തി. കുട്ടികള്‍ക്ക് പ്രായോഗിക അനുഭവങ്ങളിലൂടെ റോബോട്ടിക്സിന്റെയും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെയും അടിസ്ഥാന ആശയങ്ങള്‍ പരിചയപ്പെടുത്തുന്നതായിരുന്നു ശിൽപശാല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഗുണമേന്മയുള്ള വിദ്യാഭ്യാസം, ഡിജിറ്റല്‍ വിടവ് നികത്തല്‍ എന്നീ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കുന്ന ശിശു, കൗമാര, പ്രായപൂര്‍ത്തി, വാര്ധക്യഘട്ടങ്ങളിലെ വളര്‍ച്ചയും വികസനവും എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വൈഭവം കാഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭാ ചെയര്മാന് ജോമി ജോസഫ് അധ്യക്ഷത വഹിച്ചു.
Tags : nattu vishesham Technical awareness