x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ധി​ര യു​വാ​ക്ക​ള്‍​ക്ക് ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ്

വെബ് ഡെസ്ക്
Published: August 12, 2026 01:06 AM IST | Updated: August 12, 2026 01:06 AM IST

ബ​ധി​ര യു​വാ​ക്ക​ള്‍​ക്കാ​യി ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ​ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍.

കാ​സ​ര്‍​ഗോ​ഡ്: ബ​ധി​ര യൂ​ത്ത് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ കേ​ള്‍​വി സം​സാ​ര പ​രി​മി​ത​രാ​യ യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യി സാ​മൂ​ഹ്യ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം, മാ​ന​സി​ക പി​രി​മു​റു​ക്കം, ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍, അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നെ​ല്ലാം ബ​ധി​ര യു​വ​ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്ലാ​സ്സ് സം​ഘ​ടി​പ്പി​ച്ച​ത്. ചെ​ര്‍​ക്ക​ള മാ​ര്‍​ത്തോ​മാ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി മാ​ര്‍​ത്തോ​മാ സ്‌​കൂ​ള്‍ പ്രി​ൻ​സി​പ്പ​ൽ ഇ​ന്‍ ചാ​ര്‍​ജ് കെ.​ടി.​ജോ​ഷി​മോ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ബ​ധി​ര യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്‍റ് എ.​എം.​അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക എ​സ്.​ഷീ​ല മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. എ​സ്. കെ.​മ​ഞ്ജു, വി​ഷ്ണു​മാ​യ എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ച്ചു. സി.​എ​ച്ച്.​സാ​ക്കി​ര്‍, സെ​യ്ഫു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കെ.​ശ്യാം​ജി​ത് സ്വാ​ഗ​ത​വും സി.​രൂ​പേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Awareness

Recent News

Corehub Up