x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്രി​ല്ല​ടി​പ്പി​ച്ച് കു​മ​ര​ക​ത്ത് ഹൗ​സ്ബോ​ട്ട് മെ​ഗാ​റാ​ലി


Published: March 31, 2026 01:34 PM IST | Updated: March 31, 2026 01:50 PM IST

കോ​ട്ട​യം: കു​മ​ര​ക​ത്തെ ത്രി​ല്ല​ടി​പ്പി​ച്ച് ഹൗ​സ്ബോ​ട്ട് മെ​ഗാ​റാ​ലി ന​ട​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ നൂ​റു ശ​ത​മാ​നം പോ​ളിം​ഗ് ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഹൗ​സ്ബോ​ട്ട് മെ​ഗാ​റാ​ലി ന​ട​ന്ന​ത്.

ജി​ല്ലാ ക​ള​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ​യാ​ണ് മെ​ഗാ​റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മെ​ഗാ ഹൗ​സ് ബോ​ട്ട് റാ​ലി രാ​വി​ലെ ഒ​മ്പ​ത​ര​യ്ക്ക് ചീ​പ്പു​ങ്ക​ലി​ൽ തു​ട​ങ്ങി. 60 ഹൗ​സ് ബോ​ട്ടു​ക​ളാ​ണ് വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ കൂ​ടി ന​ട​ത്തു​ന്ന മെ​ഗാ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

എ​ല്ലാ ബോ​ട്ടു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ കാ​മ്പ​യി​നു​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും ഇ​തോ​ട​നു​ബ ന്ധി​ച്ചു ന​ട​ത്തു​ന്നു​ണ്ട്. വി​വി​ധ സം​ഘ​ട ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും സ​ഹക​ര​ണ​ത്തോ​ടെ​യാ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Tags : assembly election awareness house boat mega rally

Recent News

Corehub Up