x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​ക്ക​ളെ ബൂ​ത്തി​ലെ​ത്തി​ക്കാ​ൻ ബോ​ധ​വ​ത്ക​ര​ണം


Published: March 27, 2026 08:06 PM IST | Updated: March 27, 2026 08:06 PM IST

തി​രു​വ​ന​ന്ത​പു​രം: യു​വാ​ക്ക​ളെ ബൂ​ത്തി​ലെ​ത്തി​ക്കാ​ൻ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. സം​സ്ഥാ​ന നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ, ജ​ന​മൈ​ത്രി പോ​ലീ​സ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് " എ​ന്‍റെ വോ​ട്ട് എ​ന്‍റെ ശ​ക്തി’ എ​ന്ന പേ​രി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക.

ശനിയാഴ്ച വൈ​കു​ന്നേ​രം മാ​ന​വീ​യം വീ​ഥി​യി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്.​ന​സീ​റ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സീ​നി​യ​ർ സി​വി​ൽ ജ​ഡ്ജു​മാ​യ എ​സ്.​ ഷം​നാ​ദ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

തെ​രു​വു നാ​ട​കം, ഫ്ളാ​ഷ് മോ​ബ്, പാ​ന​ൽ അ​ഭി​ഭാ​ഷ​ക​രു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, ല​ഘു​ലേ​ഖ വി​ത​ര​ണം, ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും പ​ങ്കാ​ളി​ക​ളാ​യ പൊ​തു ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി തു​ട​ങ്ങി​യ​വ ന​ട​ത്തും. സം​സ്ഥാ​ന​ത്ത് എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ സ​ർ​വേ​യി​ൽ യു​വാ​ക്ക​ൾ വോ​ട്ടു​ചെ​യ്യു​ന്ന​തി​ന് താ​ത്പ​ര്യം കാ​ട്ടു​ന്നി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക് തീ​രു​മാ​നി​ച്ച​തെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീസ​ർ ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ പ​റ​ഞ്ഞു.

Tags : Awareness campaign booth

Recent News

Corehub Up