കൊച്ചി: സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായി മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ സിഎസ്ആര്‍ പദ്ധതിയുടെ കീഴില്‍ ന്യൂഡല്‍ഹിയിലെ അളകനന്ദയില്‍ പുതിയ പോലീസ് ബൂത്ത് ഉദ്ഘാടനം ചെയ്തു.
പ്രദേശവാസികളുടെ സുരക്ഷാസംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഡല്‍ഹി പോലീസും റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അലക്സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ്, സൗത്ത് ഡല്‍ഹി എസിപി സോംനാഥ് പരുതി എന്നിവര്‍ ചേര്‍ന്നാണ് പോലീസ് ബൂത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ ആന്‍ഡ് കോര്‍പറേറ്റ് അഫയേഴ്സ് വിഭാഗം ജിഎം രാകേഷ് മെഹ്റ, പബ്ലിക് റിലേഷന്‍സ് സീനിയര്‍ എജിഎം രാജാ ഇമാം, സിആര്‍ പാര്‍ക്ക് എസ്എച്ച്ഒ അനീഷ് ശര്‍മ തുടങ്ങിയവരും സന്നിഹിതരായിരുന്നു.