പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
പയ്യാവൂർ: പയ്യാവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ആൻഡ് ജിആർസിയുടെ നേതൃത്വത്തിൽ എഫ്എൻഎച്ച്ഡബ്ല്യുവിന്റെ ഭാഗമായി സുസ്ഥിതി ആർത്തവവിരാമ ബോധവത്കരണ പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷീന ജോൺ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ പി. ശെൽവി ആമുഖ പ്രഭാഷണം നടത്തി. പയ്യാവൂർ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. വി.വി. ചാരുത ക്ലാസെടുത്തു. കമ്യൂണിറ്റി കൗൺസിലർ രമ്യ പ്രസംഗിച്ചു. വിവിധ വാർഡുകളിൽ നിന്ന് ഇരുനൂറോളം സ്ത്രീകൾ പരിപാടിയിൽ പങ്കെടുത്തു. ആനിമേറ്റർ അനുഷ സുനിൽ, ബ്ലോക്ക് കോ-ഓർഡിനേറ്റർ സുജന, ഐഎഫ്സി ഭാരവാഹികൾ, വാർഡ് മെംബർമാർ, സിഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.