ബോധവത്്കരണ പരിപാടിയിൽ വിദ്യാർഥിനി ക്ലാസ് നയിക്കുന്നു.
പറവൂർ: ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി സൈബർ സെക്യൂരിറ്റി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ എം.എ. മൈക്കിൾ ആഞ്ചലോ ഉദ്ഘാടനം ചെയ്തു.
ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സ് സി.പി. സോളി, നിംന ഫ്രാൻസിസ്, സ്റ്റുഡന്റ് മെന്റർ പി.എ. റിയ, ഫ്രാൻസിസ്കോ അഡ്രിയാക്, ഇവാൻ ജോസ് സ്റ്റാൽമിൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സൈബർ ലോകത്തെ ചതിക്കുഴികൾ, ഇന്റർനെറ്റ് എങ്ങിനെ സുരക്ഷിതമായി ഉപയോഗിക്കാം, സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ എന്നിവയിൽ മാതാപിതാക്കൾക്ക് അവബോധം നൽകി.
Tags : Nattuvishesham Districtnews Awareness