x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ മാ​ജി​ക് ഷോ ​സ​മാ​പി​ച്ചു


Published: February 28, 2026 08:15 AM IST | Updated: February 28, 2026 08:15 AM IST

മാ​ന​ന്ത​വാ​ടി: ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡ് മാ​ന​ന്ത​വാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​ല​യ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ മാ​ജി​ക്ക് ഷോ ​മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജി​ൽ സ​മാ​പി​ച്ചു.

യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മാ​ജി​ക് ഷോ ​സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​ശ​സ്ത മ​ജീ​ഷ്യ​ൻ രാ​ജീ​വ് മേ​മു​ണ്ട​യാ​ണ് ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ മാ​ജി​ക് ഷോ ​മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജ്, മേ​രി മാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, ഗ​വ. ഐ​എ​ച്ച്ആ​ർ​ഡി കാ​ള​ൻ മെ​മ്മോ​റി​യ​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ മാ​ജി​ക് ഷോ ​സം​ഘ​ടി​പ്പി​ച്ചു. ല​ഹ​രി​മു​ക്ത ന​വ​കേ​ര​ളം സൃ​ഷ്ടി​ക്കു​മെ​ന്ന പ്ര​തി​ജ്ഞ​യും ച​ട​ങ്ങു​ക​ളി​ൽ എ​ടു​ത്തു.

എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ൻ ജി​ല്ല കോ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്ത്കു​മാ​ർ അ​ച്ചൂ​രാ​നം, ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡി​ലെ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ബാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഇ.​എ​സ്. ജ​യ്മോ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) കെ.​എ. ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് ഡോ. ​കെ. അ​ബ്ദു​ൾ സ​ലാം, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ഷി​ജി, സി.​എ​സ്. അ​രു​ണ്‍ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags : nattu vishesham Anti-addiction awareness

Recent News

Corehub Up