x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ർ നി​യ​മാ​വ​ബോ​ധം അ​നി​വാ​ര്യം: ജു​നൈ​ദ് കൈ​പ്പാ​ണി

വെബ് ഡെസ്ക്
Published: September 17, 2026 03:48 AM IST | Updated: September 17, 2026 03:48 AM IST

ക​ണി​യാ​ന്പ​റ്റ​യി​ൽ ഒ​മാ​ക് ശി​ൽ​പ​ശാ​ല നൈ​പു​ണി വി​ക​സ​ന വി​ദ​ഗ്ധ​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ അ​ഡ്വ.​ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ണി​യാ​ന്പ​റ്റ: സൈ​ബ​ർ നി​യ​മ​ങ്ങ​ളി​ലും സാ​മൂ​ഹ​മാ​ധ്യ​മ ധാ​ർ​മി​ക​ത​യി​ലും ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കൂ​ടു​ത​ൽ ബോ​ധ​വാ​ൻ​മാ​രാ​ക​ണ​മെ​ന്ന് നൈ​പു​ണി വി​ക​സ​ന വി​ദ​ഗ്ധ​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ജു​നൈ​ദ് കൈ​പ്പാ​ണി. ഓ​ണ്‍​ലൈ​ൻ മീ​ഡി​യ റി​പ്പോ​ർ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ(​ഒ​മാ​ക്)​ജി​ല്ലാ ക​മ്മി​റ്റി റെ​യി​ൻ​വ്യൂ റി​സോ​ർ​ട്ടി​ൽ ’സൈ​ബ​ർ ലോ ​ആ​ൻ​ഡ് എ​ത്തി​ക്സ്’​എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​ർ​ത്ത​ക​ളു​ടെ കൈ​കാ​ര്യ​ത്തി​ലും ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്പോ​ഴും വ​സ്തു​ത ഉ​റ​പ്പാ​ക്കാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ശ്ര​ദ്ധി​ക്ക​ണം. ഒ​മാ​ക് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ജാ​സ​ർ പാ​ല​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ​മാ​ക് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ൻ​വ​ർ സാ​ദി​ഖ് പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Cyber ​​Law Awareness

Recent News

Corehub Up