Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Test Criket

ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ് ര​ണ്ടാം ടെ​സ്റ്റ് നാ​ളെ ക്രൈസ്റ്റ് ചർച്ചിൽ

​ക്രൈ​സ്റ്റ്ച​ര്‍​ച്ച്: ട്വ​ന്‍റി-20, ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു പി​ന്നാ​ലെ ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ടെ​സ്റ്റി​ലും വൈ​റ്റ് വാ​ഷ് ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ക​ള​ത്തി​ല്‍. ആ​ദ്യ ടെ​സ്റ്റി​ല്‍ ആ​ധി​പ​ത്യം നേ​ടി​യെ​ങ്കി​ലും സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​ന്ന ഇ​ന്ത്യ നാ​ളെ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം പ​രീ​ക്ഷ ജ​യി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

അ​ങ്ങ​നെ​യെ​ങ്കി​ല്‍ 17 വ​ര്‍​ഷ​ത്തി​നി​ടെ ന്യൂ​സി​ല​ന്‍​ഡ് മ​ണ്ണി​ല്‍ ആ​ദ്യ ടെ​സ്റ്റ് പ​ര​മ്പ​ര എ​ന്ന നേ​ട്ടം ശു​ഭ്മാ​ന്‍ ഗി​ല്ലി​നും സം​ഘ​ത്തി​നും സ്വ​ന്ത​മാ​ക്കാം. ഇ​ന്ത്യ​ന്‍ സ​മ​യം നാ​ളെ പു​ല​ര്‍​ച്ചെ 3.30നാ​ണ് മ​ത്സ​രം.

പി​ച്ച് നി​റ​യെ പു​ല്ല്

വെ​ല്ലിം​ഗ്ട​ണി​ലേ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പേ​സ് ബൗ​ള​ര്‍​മാ​രെ പി​ച്ച് തു​ണ​ച്ചേ​ക്കു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ വെ​യി​ല്‍ ല​ഭി​ക്കു​മെ​ന്നി​രി​ക്കേ പി​ച്ചി​ലെ ക​ട്ടി​യു​ള്ള പു​ല്ല് (12 മി​ല്ലി​മീ​റ്റ​ര്‍ ക​നം) ഉ​ണ​ങ്ങി​പ്പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​കും നീ​ല​പ്പ​ട​യു​ടെ പ​ട​യൊ​രു​ക്കം. പ്ര​സി​ദ്ധ് കൃ​ഷ്ണ​യ്ക്കു പ​ക​രം ഗു​ര്‍​നൂ​ര്‍ ബ്രാ​റി​ന് അ​വ​സ​രം ല​ഭി​ക്കു​മോ എ​ന്ന​താ​ണ് പ്ര​ധാ​നം. ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​ന് ജ​സ്പ്രീ​ത് ബും​റ ത​ന്നെ നേ​തൃ​ത്വം ന​ല്‍​കും.

പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് ന്യൂ​സി​ല​ന്‍​ഡ് താ​രം ബ്ലെ​യ​ര്‍ ടി​ക്ക്‌​ന​ര്‍​ക്ക് പ​ര​മ്പ​ര ന​ഷ്ട​മാ​യി. പ​ക​ര​ക്കാ​ര​നാ​യി മാ​റ്റ് ഫി​ഷ​റി​നെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. ക്യാ​പ്റ്റ​ന്‍ ടോം ​ലാ​ഥം മോ​ശം ഫോം ​മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കും.

Latest News

Corehub Up