x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ലം പ​ണി​ത ഇ​ട​യ​ശ്രേ​ഷ്ഠ​ൻ

വെബ്ഡെസ്ക്
Published: November 26, 2026 02:57 AM IST | Updated: November 26, 2026 03:04 AM IST

ഡോ. ​​തോ​​​​മ​​​​സ് മേ​​​​നാം​​​​പ​​​റ​​​​മ്പി​​​​ൽ

ഗോ​​​ഹ​​​ട്ടി: വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ഇ​​​​ന്ത്യ​​​​യു​​​​ടെ സാ​​​​മൂ​​​​ഹി​​​​ക​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഡോ. ​​തോ​​​​മ​​​​സ് മേ​​​​നാം​​​​പ​​​റ​​​​മ്പി​​​​ലി​​​​ന്‍റെ പേ​​​​ര് അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത് പ്ര​​​​ധാ​​​​ന​​​​മാ​​​​യും സം​​​​ഘ​​​​ർ​​​​ഷ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ സ​​​​മാ​​​​ധാ​​​​ന​​​​ശ്ര​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ്. വം​​​​ശീ​​​​യ​​​​വും സാം​​​​സ്കാ​​​​രി​​​​ക​​​​വും രാ​​​​ഷ്‌​​​ട്രീ​​​​യ​​​​വു​​​​മാ​​​​യ ഭി​​​​ന്ന​​​​ത​​​​ക​​​​ൾ രൂ​​​​ക്ഷ​​​​മാ​​​​യി​​​​രു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ക​​​​ൾ​​​​ക്ക് അ​​​​റു​​​​തി​​​​വ​​​​രു​​​​ത്താ​​​​നും പ​​​​ര​​​​സ്പ​​​​ര​​​​വി​​​​ശ്വാ​​​​സം വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​നും അ​​​​ദ്ദേ​​​​ഹം ന​​​​ട​​​​ത്തി​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി​​​രു​​​ന്നു.

1996ൽ ​​​​ആ​​​സാ​​​​മി​​​​ലെ കൊ​​​​ക്ര​​​​ജാ​​​​റി​​​​ൽ ബോ​​​​ഡോ-​​​​ആ​​​​ദി​​​​വാ​​​​സി (സ​​​​ന്താ​​​​ൾ) വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ രൂ​​​​ക്ഷ​​​​മാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 500ല​​​​ധി​​​​കം പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും ര​​​​ണ്ട​​​​ര ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​ർ പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്തു. അ​​​ന്പ​​​​തി​​​​ല​​​​ധി​​​​കം അ​​​​ഭ​​​​യാ​​​​ർ​​​​ഥി ക്യാ​​​​മ്പു​​​​ക​​​​ളി​​​​ലേ​​​​ക്കു ജ​​​​ന​​​​ങ്ങ​​​​ൾ അ​​​​ഭ​​​​യം തേ​​​​ടി​​​​യ ആ ​​​​ദു​​​​രി​​​​ത​​​​കാ​​​​ല​​​​ത്ത് മ​​​​റ്റു ക്രൈ​​​​സ്ത​​​​വ​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ​​​​യും പ്രാ​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ ഇ​​​​രു​​​​വി​​​​ഭാ​​​​ഗം നേ​​​​താ​​​​ക്ക​​​​ളെ​​​​യും ച​​​​ർ​​​​ച്ച​​​​യ്ക്കു കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ അ​​​​ദ്ദേ​​​​ഹം മു​​​​ൻ​​​​കൈ​​​​യെ​​​​ടു​​​​ത്തു. സ​​​​മാ​​​​ധാ​​​​ന ഉ​​​​ട​​​​മ്പ​​​​ടി​​​​യി​​​​ലെ​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്കു ​വ​​​​ഹി​​​​ച്ചു.

1999ൽ ​​​​മ​​​​ണി​​​​പ്പു​​​​രി​​​​ലെ ചു​​​​രാ​​​​ച​​​​ന്ദ്പു​​​​ർ ജി​​​​ല്ല​​​​യി​​​​ൽ കു​​​​ക്കി-​​​​പൈ​​​​റ്റെ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ ക​​​​ലാ​​​​പ​​​​ത്തി​​​​ലും അ​​​​ദ്ദേ​​​​ഹം സ​​​​മാ​​​​ധാ​​​​ന​​​​ദൂ​​​​ത​​​​നാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി. 400ല​​​​ധി​​​​കം പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് ഗ്രാ​​​​മ​​​​ങ്ങ​​​​ൾ ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്ത സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ ഇ​​​​രു​​​​വി​​​​ഭാ​​​​ഗം നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലൂ​​​​ടെ സ​​​​മാ​​​​ധാ​​​​നം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു സാ​​​​ധി​​​​ച്ചു. ആ​​​സാ​​​മി​​​​ലെ ഹാ​​​​ഫ്ലോം​​​ഗി​​​നു സ​​​​മീ​​​​പം ദി​​​​മാ​​​​സ-​​​​മാ​​​​ർ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ലും ദി​​​​ഫു​​​​വി​​​​നു സ​​​​മീ​​​​പം കു​​​​ക്കി-​​​​ക​​​​ർ​​​​ബി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ലും സ​​​​മാ​​​​ന​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ന​​​​ട​​​​ത്തി.

പ​​​​രാ​​​​തി​​​​ക​​​​ൾ ക്ഷ​​​​മ​​​​യോ​​​​ടെ കേ​​​​ൾ​​​​ക്കു​​​​ക, വ്യ​​​​ത്യ​​​​സ്ത കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ക, ഒ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തെ​​​​യും അ​​​​പ​​​​മാ​​​​നി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​മാ​​​​ധാ​​​​ന​​​​ദൗ​​​​ത്യ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​നം. പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​പ​​​​ക​​​​രം, ഓ​​​​രോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നും തു​​​​റ​​​​ന്നു​​​​സം​​​​സാ​​​​രി​​​​ക്കാ​​​​നും പ​​​​ര​​​​സ്പ​​​​രം മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നും വി​​​​ശ്വാ​​​​സം വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​നും അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ഈ ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി 2003 ഓ​​​​ഗ​​​​സ്റ്റി​​​​ൽ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലെ ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ൾ ചേ​​​​ർ​​​​ന്നു രൂ​​​​പീ​​​​ക​​​​രി​​​​ച്ച ജോ​​​​യി​​​​ന്‍റ് എ​​​​ക്യു​​​​മെ​​​​നി​​​​ക്ക​​​​ൽ പീ​​​​സ് ടീ​​​​മി​​​​ന്‍റെ ക​​​​ൺ​​​​വീ​​​​ന​​​​റാ​​​​യി അ​​​​ദ്ദേ​​​​ഹം ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.

വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലെ പി​​​​ന്നാ​​​​ക്ക ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വി​​​​ത​​​​നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ന് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ആ​​​​രോ​​​​ഗ്യ​​​​പ​​​​രി​​​​ച​​​​ര​​​​ണ​​​​വും പ്ര​​​​ധാ​​​​ന ഉ​​​​പാ​​​​ധി​​​​ക​​​​ളാ​​​​യി അ​​​​ദ്ദേ​​​​ഹം ക​​​​ണ്ടു. ദി​​​​ബ്രു​​​​ഗ​​​​ഡ്, ഗോ​​​ഹ​​​ട്ടി, ലോ​​​​വ​​​​ർ ആ​​​സാം തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി ഹോ​​​​സ്റ്റ​​​​ൽ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടു​​​​കൂ​​​​ടി​​​​യ നി​​​​ര​​​​വ​​​​ധി വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​ൻ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. പ​​​​രി​​​​ശീ​​​​ല​​​​ന​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്കാ​​​​യു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും മു​​​​ൻ​​​​കൈ​​​​യെ​​​​ടു​​​​ത്തു. ഈ ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി 2000ൽ ​​​​ബോം​​​​ഗൈ​​​​ഗാ​​​​വ് രൂ​​​​പ​​​​ത​​​​യു​​​​ടെ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​വും യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യി. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും സാ​​​​മൂ​​​​ഹി​​​​ക​​​​പ​​​​രി​​​​ച​​​​ര​​​​ണ​​​​വും വ​​​​ഴി പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ മു​​​​ഖ്യ​​​​ധാ​​​​ര​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​രി​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്നി​​​​ൽ.

മൃതദേഹം ഇന്ന് ഗോഹട്ടിയിൽ എത്തിക്കും

ഗോ​​​ഹ​​​ട്ടി: അ​​​ന്ത​​​രി​​​ച്ച ഡോ. ​​തോ​​​മ​​​സ് മേ​​​നാം​​പ​​​റ​​​മ്പി​​​ൽ എ​​​സ്ഡി​​​ബി​​​യു​​​ടെ സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ 30ന് ​​​ന​​​ട​​​ക്കു​​​മെ​​​ന്ന് ഗോ​​​ഹ​​​ട്ടി അ​​​തി​​​രൂ​​​പ​​​ത അ​​​റി​​​യി​​​ച്ചു. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​മാ​​​ന​​​ത്തി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ 10.45ന് ​​​മൃ​​ത​​​ദേ​​​ഹം ഗോ​​​ഹ​​​ട്ടി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ക്കും. തു​​​ട​​​ർ​​​ന്ന് ബോ​​​ർ​​​ഝാ​​​ർ സെ​​​ന്‍റ് ക്ലാ​​​ര​​​റ്റ് ഇ​​​ട​​​വ​​​കപ്പ​​​ള്ളി​​​യി​​​ൽ എ​​​ത്തി​​​ച്ച് അ​​​ന്ത്യ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യ​​​ശേ​​​ഷം വി​​​ലാ​​​പ​​​യാ​​​ത്ര​​​യാ​​​യി ഗോ​​​ഹ​​​ട്ടി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കും.

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്സ് ഹൗ​​​സ് അ​​​ങ്ക​​​ണ​​​ത്തി​​​ൽ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ പ​​​ന്ത​​​ലി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് വ​​​യ്ക്കും. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ബൊം​​​ഗൈ​​​ഗാ​​​വ് ബി​​​ഷ​​​പ് ഡോ. ​​തോ​​​മ​​​സ് പു​​​ല്ലോ​​​പ്പി​​​ള്ളി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കും. നാ​​​ളെ​​​യും പൊ​​​തു​​​ദ​​​ർ​​​ശ​​​നം തു​​​ട​​​രും.

ശ​​​നി​​​യാ​​​ഴ്ച മൃ​​ത​​​ദേ​​​ഹം പാ​​​ൻ​​​ബ​​​സാ​​​റി​​​ലു​​​ള്ള സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ ​​​ക​​​ത്തീ​​​ഡ്ര​​​ൽ പ​​​ള്ളി​​​യി​​​ലേ​​​ക്കു മാ​​​റ്റും. അ​​​വി​​​ടെ​​​യും പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും. വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.
30ന് ​​​ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് ദി​​​സ്പു​​​രി​​​ലെ ക്രൈ​​​സ്റ്റ് ദ ​​​ബെ​​​യ​​​റ​​​ർ ഓ​​​ഫ് ഗു​​​ഡ് ന്യൂ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ക​​​ത്തീ​​​ഡ്ര​​​ൽ സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​യു​​​ടെ പ്ര​​​ധാ​​​ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന ന​​​ട​​​ക്കും. തു​​​ട​​​ർ​​​ന്ന് സോ​​​നാ​​​യി​​​ഗു​​​ളി​​​യി​​​ൽ നി​​​ർ​​​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന വൈ​​​ദി​​​ക സ്മാ​​​ര​​​ക​​​ത്തി​​​ൽ മൃ​​ത​​ദേ​​​ഹം സം​​​സ്ക​​​രി​​​ക്കും.

സം​​​സ്കാ​​​ര​​​ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ത​​​ത്‌​​​സ​​​മ​​​യം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. നെ​​​സ്കോ​​​മി​​​ന്‍റെ മാ​​​ധ്യ​​​മ​​​പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ ഡി​​​ബി​​​എം​​​എ​​​ൻ ടി​​​വി ഷി​​​ല്ലോം​​​ഗ്, സെ​​​ന്‍റ് പോ​​​ൾ​​​സ് നോ​​​ർ​​​ത്ത് ഈ​​​സ്റ്റ് എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ത​​​ത്‌​​​സ​​​മ​​​യ സം​​​പ്രേ​​​ഷ​​​ണം ല​​​ഭ്യ​​​മാ​​​കും.

K-Rail Survey

സ​മ​ർ​പ്പി​ത​നാ​യ ഇ​ട​യ​ൻ: ആ​​​ർ​​​ച്ച്‌​​​ബി​​​ഷ​​​പ് ഡോ. ജോ​ൺ മൂ​ല​ച്ചി​റ

ഗോ​​​​​ഹ​​​​​ട്ടി: ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഡോ. ​​തോ​​​​​മ​​​​​സ് മേ​​​​​നാം​​​​​പ​​​​​റ​​​​​ന്പി​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​നാ​​​​​യ ഇ​​​​​ട​​​​​യ​​​​​നും തീ​​​​​ക്ഷ്ണ​​​​​മ​​​​​തി​​​​​യാ​​​​​യ മി​​​​​ഷ​​​​​ന​​​​​റി​​​​​യും ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ വി​​​​​ശ്വ​​​​​സ്ത ദാ​​​​​സ​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് ഗോ​​​​​ഹ​​​​​ട്ടി ആ​​​​​ർ​​​​​ച്ച്‌​​​​​ബി​​​​​ഷ​​​​​പ് ഡോ. ​​ജോ​​​​​ൺ മൂ​​​​​ല​​​​​ച്ചി​​​​​റ.

അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വി​​​​​യോ​​​​​ഗം സ​​​​​ഭ​​​​​യ്ക്കും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ അ​​​​​ജ​​​​​പാ​​​​​ല​​​​​ന ശു​​​​​ശ്രൂ​​​​​ഷ അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച​​​​​റി​​​​​ഞ്ഞ എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും വ​​​​​ലി​​​​​യ ന​​​​​ഷ്‌​​​​​ട​​​​​മാ​​​​​ണെ​​​​​ന്നും മാ​​​​​ർ ജോ​​​​​ൺ മൂ​​​​​ല​​​​​ച്ചി​​​​​റ പ​​​​​റ​​​​​ഞ്ഞു. വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​​യി​​​​​ൽ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ അ​​​​​നു​​​​​സ്മ​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് വൈ​​​​​ദി​​​​​ക​​​​​രോ​​​​​ടും സ​​​​​ന്യ​​​​​സ്ത​​​​​രോ​​​​​ടും അ​​​​​ല്മാ​​​​​യ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളോ​​​​​ടും ഡോ. ​​മൂ​​​​​ല​​​​​ച്ചി​​​​​റ അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ച്ചു.

K-Rail Survey

മാർപാപ്പ നയിച്ച കു​രി​ശി​ന്‍റെ വ​ഴി​യി​ലെ ധ്യാ​ന​ചി​ന്ത​ക​ൾ തയാറാക്കിയും ശ്രദ്ധേയൻ

ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലും ശ്ര​​​ദ്ധേ​​​യ​​​നാ​​​യി​​​രു​​​ന്നു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​തോ​​​മ​​​സ് മേ​​​നാം​​​പ​​​റ​​​ന്പി​​​ൽ. 1998ൽ ​​​​റോ​​​​മി​​​​ൽ ന​​​​ട​​​​ന്ന ഏ​​​​ഷ്യ​​​​ൻ സി​​​​ന​​​​ഡി​​​​ന്‍റെ സ്പെ​​​​ഷ്യ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച അ​​​​ദ്ദേ​​​​ഹം, സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ തി​​​​രു​​​​സം​​​​ഘ​​​​ത്തി​​​​ലും അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു. സി​​​ബി​​​സി​​​ഐ​​​​യു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ-​​​​സാം​​​​സ്കാ​​​​രി​​​​ക ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ, ഏ​​​​ഷ്യ​​​​ൻ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നി​​​​ലെ സു​​​​വി​​​​ശേ​​​​ഷ​​​​വ​​​​ത്ക​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ തു​​​​ട​​​​ങ്ങി​​​​യ നി​​​​ല​​​​ക​​​​ളി​​​​ലും സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു.

2010ലെ ​​​​ദുഃ​​​​ഖ​​​​വെ​​​​ള്ളി​​​​യാ​​​​ഴ്ച റോ​​​​മി​​​​ലെ കൊ​​​​ളോ​​​​സി​​​​യ​​​​ത്തി​​​​ൽ ബെ​​​​ന​​​​ഡി​​​​ക്‌​​​ട് പ​​​​തി​​​​നാ​​​​റാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ ന​​​​യി​​​​ച്ച കു​​​​രി​​​​ശി​​​​ന്‍റെ വ​​​​ഴി​​​​യി​​​​ലെ ധ്യാ​​​​ന​​​​ചി​​​​ന്ത​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കാ​​​​നു​​​​ള്ള നി​​​​യോ​​​​ഗ​​​​വും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നാ​​​​യി​​​​രു​​​​ന്നു. പ്രാ​​​​ദേ​​​​ശി​​​​ക സം​​​​സ്കാ​​​​ര​​​​ങ്ങ​​​​ളെ ബ​​​​ഹു​​​​മാ​​​​നി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള സം​​​​വാ​​​​ദ​​​​ത്തി​​​​ലൂ​​​​ടെ സു​​​​വി​​​​ശേ​​​​ഷ​​​​സ​​​​ന്ദേ​​​​ശം പ​​​​ക​​​​രു​​​​ക​​​​യെ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക സ​​​​മീ​​​​പ​​​​നം.

‘അ​​​​ങ്ങ​​​​യു​​​​ടെ വാ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ഞാ​​​​ൻ വ​​​​ല​​​​യി​​​​റ​​​​ക്കാം’ എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​ന്‍റെ മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക ആ​​​​പ്ത​​​​വാ​​​​ക്യം. വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലും സേ​​​​വ​​​​ന​​​​ത്തി​​​​ലും ഉ​​​​റ​​​​ച്ചു​​​​നി​​​​ന്ന ആ ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ സാ​​​​ക്ഷ്യ​​​​മാ​​​​ണ് ഈ ​​​​വാ​​​​ക്കു​​​​ക​​​​ൾ.

തേ​​​​ടി​​​​യെ​​​​ത്തി​​​​യ​​​​ത് നി​​​​ര​​​​വ​​​​ധി ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ൾ

സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നും അ​​​​നു​​​​ര​​​​ഞ്ജ​​​​ന​​​​ത്തി​​​​നു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ദേ​​​​ശീ​​​​യ-​​​​അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ നി​​​​ര​​​​വ​​​​ധി അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ൾ മാ​​​​ർ തോ​​​​മ​​​​സ് മേ​​​​നാം​​​​പ​​​​റ​​​​ന്പി​​​​ലി​​​​നെ തേ​​​​ടി​​​​യെ​​​​ത്തി. 1998ൽ ​​​​മും​​​​ബൈ​​​​യി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ മാ​​​​ഷി​​​​യോ പു​​​​ര​​​​സ്കാ​​​​രം ല​​​​ഭി​​​​ച്ചു.

വി​​​​ശു​​​​ദ്ധ മ​​​​ദ​​​​ർ തെ​​​​രേ​​​​സ​​​​യ്ക്കും സാ​​​​മൂ​​​​ഹി​​​​ക​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ ബാ​​​​ബാ ആം​​​​തെ​​​​യ്ക്കും ശേ​​​​ഷ​​​​മാ​​​​ണ് ഈ ​​​​പു​​​​ര​​​​സ്കാ​​​​രം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു ല​​​​ഭി​​​​ച്ച​​​​ത്. 2011ൽ ​​​​സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു​​​​ള്ള നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്യ​​​​പ്പെ​​​​ട്ടു. 2023ൽ ​​​​അം​​​​ബാ​​​​സ​​​​ഡ​​​​ർ ഫോ​​​​ർ പീ​​​​സ്, ഡോ. ​​​​എ.​​​​പി.​​​​ജെ. അ​​​​ബ്‌​​​​ദു​​​​ൾ ക​​​​ലാം വേ​​​​ൾ​​​​ഡ് പീ​​​​സ് പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ളും ല​​​​ഭി​​​​ച്ചു.

വി​​​​ദ്യാ​​​​ഭ്യാ​​​​സവി​​​​ച​​​​ക്ഷ​​​​ണ​​​​നും ത​​​​ത്വ​​​​ചി​​​​ന്ത​​​​ക​​​​നും എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നു​​​​മാ​​​​യ അ​​​​ദ്ദേ​​​​ഹം സം​​​​സ്കാ​​​​രം, ആ​​​​ത്മീ​​​​യ​​​​ത, അ​​​​നു​​​​ര​​​​ഞ്ജ​​​​നം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ 180ല​​​​ധി​​​​കം ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ളും നി​​​​ര​​​​വ​​​​ധി പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളും ര​​​​ചി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ‘ജീ​​​​സ​​​​സ് ഇ​​​​ൻ ദ ​​​​വി​​​​ല്ലേ​​​​ജ​​​​സ്’, ‘ദ ​​​​ച​​​​ല​​​​ഞ്ച് ഓ​​​​ഫ് ക​​​​ൾ​​​​ച്ചേ​​​​ഴ്സ്’, ‘തോ​​​​ട്ട്സ് ഓ​​​​ൺ ഇ​​​​വാ​​​​ഞ്ച​​​​ലൈ​​​​സേ​​​​ഷ​​​​ൻ’, ‘ക​​​​ൾ​​​​ച്ചേ​​​​ഴ്സ് ഇ​​​​ൻ ദ ​​​​കോ​​​​ൺ​​​​ടെ​​​​ക്സ്റ്റ് ഓ​​​​ഫ് ഷെ​​​​യ​​​​റിം​​​​ഗ് ദ ​​​​ഗോ​​​​സ്പ​​​​ൽ’ എ​​​​ന്നി​​​​വ​​​​യാ​​​​ണു പ്ര​​​​ധാ​​​​ന കൃ​​​​തി​​​​ക​​​​ൾ.

K-Rail Survey

വടക്കുകിഴക്കിന്‍റെ ഹൃദയത്തിൽ ചേക്കേറിയ ഇടയൻ

ബി​​ഷ​​പ് ഡോ. ​​ജോ​​ർ​​ജ് പ​​ള്ളി​​പ്പ​​റ​​മ്പി​​ൽ (മി​​യാ​​വ് രൂ​​പ​​താ​​ധ‍്യ​​ക്ഷ​​ൻ)

ലോ​​​​ക​​​​ത്തി​​​​ന് മു​​​​ഴു​​​​വ​​​​ൻ പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​കാ​​​​ൻ ധാ​​​​രാ​​​​ളം ന​​​ല്ല കാ​​​​ര്യ​​​​ങ്ങ​​​​ൾ ചെ​​​​യ്ത മ​​​നു​​​ഷ‍്യ​​​സ്നേ​​​ഹി​​​യാ​​​യി​​​രു​​​ന്നു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​തോ​​​​മ​​​​സ് മേ​​​​നാം​​പ​​​​റ​​​​മ്പി​​​​ൽ. സെ​​​​മി​​​​നാ​​​​രി വി​​​ദ‍്യാ​​​ർ​​​ഥി​​​ക​​​ളെ​​യും വി​​​ശ്വാ​​​സി​​​ക​​​ളെ​​യും മാ​​​​ത്ര​​​​മ​​​​ല്ല, താ​​​ൻ ക​​​ണ്ടു​​​മു​​​ട്ടു​​​ന്ന എ​​​ല്ലാ​​​വ​​​രെ​​യും ഉ​​​ത്കൃ​​​ഷ്ടാ​​​ശ​​​യ​​​ങ്ങ​​​ളാ​​​ൽ പ്ര​​​ബോ​​​ധി​​​പ്പി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നരവംശശാത്രപരമായ മാപ്പ് അ​​​ദ്ദേ​​​ഹം ത​​​യാ​​​റാ​​​ക്കി. അ​​​ത് ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും സ്വീ​​​​ക​​​​രി​​​​ക്ക​​​പ്പെ​​​ടു​​​ക​​​​യും ചെ​​​യ്തു. സ്ഥ​​​ല​​​നാ​​​മ​​​ങ്ങ​​​ൾ രേ​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് പ​​​​ക​​​​രം ഓ​​​​രോ ഗോ​​​ത്ര​​​ത്തി​​​ന്‍റെ​​​യും പേ​​രു​​ക​​​​ളാ​​​​ണ് അ​​​തി​​​ൽ അ​​​​ദ്ദേ​​​​ഹം അടയാളപ്പെടുത്തിയത്. പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി അ​​​തി​​​ന് വ​​​ലി​​​യ സ്വീ​​​കാ​​​ര‍്യ​​​ത​​​യാ​​​ണ് ല​​​ഭി​​​ച്ച​​​ത്.

കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​ട​​​ക്കം വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന്‍റെ പ​​​​ല ത​​​ല​​​ങ്ങ​​​ളി​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്കും സ്വീ​​​​കാ​​​​ര്യ​​​​മാ​​​​യ രീ​​​തി​​​യി​​​ൽ അ​​​ദ്ദേ​​​ഹം ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ ച​​​​രി​​​​ത്രം പു​​​​സ്ത​​​​ക​​​മാ​​​ക്കി. അ​​​തി​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ എ​​​​ങ്ങ​​​​നെ വ​​​​ള​​​​ർ​​​​ന്നു​​​വെ​​​​ന്നു മാ​​​ത്ര​​​മ​​​ല്ല, സ​​​ഭ​​​യ്ക്കു പ​​​​റ്റി​​​​യ ചി​​​​ല തെ​​​​റ്റു​​​​ക​​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി, തെ​​​റ്റു​​​ക​​​ൾ മാ​​​​റ്റി സ​​​​ഭ​​​​യെ എ​​​ങ്ങ​​​നെ മു​​മ്പോ​​​​ട്ടു​​കൊ​​​​ണ്ടു​​​​പോ​​​​കാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ധാ​​​​രാ​​​​ളം പേ​​​​ർ അ​​​തു വാ​​​​യി​​​​ക്കു​​​​ക​​​​യും സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചി​​​​ല സെ​​​​മി​​​​നാ​​​​രി​​​​ക​​​​ളി​​​​ൽ പാ​​​ഠ​​​പു​​​സ്ക​​​മാ​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

സു​​​​വി​​​​ശേ​​​​ഷ​​വ​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ചാ​​​​മ്പ്യ​​​​നാ​​​​യി​​​രു​​​ന്നു അ​​​​ദ്ദേ​​​​ഹം. സ​​​​ലേ​​​​ഷ്യ​​​​ൻ സ​​​​ഭ​​​​യു​​​​ടെ ​ഗു​​​​വാ​​​​ഹ​​​​ത്തി പ്രൊ​​​​വി​​​​ൻ​​​​സി​​​​ന്‍റെ വൈ​​​​സ് പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ലാ​​​​യി​ നാ​​​​ലു​​​​കൊ​​​​ല്ലം അ​​​​ദ്ദേ​​​​ഹം സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. അ​​​ക്കാ​​​ല​​​ത്ത് അ​​​​ദ്ദേ​​​​ഹം വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ മു​​​​ഴു​​​​വ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും ആ​​​​ളു​​​​ക​​​​ളെ​​​​പ്പ​​​​റ്റി പ​​​​ഠി​​​​ക്കു​​​​ക​​​​യും അ​​​തേ​​​ക്കു​​​റി​​​ച്ച് ലേ​​​ഖ​​​ന​​​ങ്ങ​​​ൾ എ​​​​ഴു​​​​തു​​​​ക​​​​യും ചെ​​​​യ്തു. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ലേ​​​ഖ​​​ന​​​ങ്ങ​​​ളും പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളും വ​​​​ഴി​​​​യാ​​​​ണ് വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ പ്ര​​​ശ​​​സ്ത​​​മാ​​​യ​​​ത്.

1981ൽ ​​​​ഷി​​​ല്ലോംഗി​​​ലെ ഡോ​​​​ൺ ബോ​​​​സ്കോ സ്കൂ​​​​ൾ റെ​​​​ക്ട​​​​റാ​​​​യി​​​​രി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ ദി​​​​ബ്രു​​​​ഗ​​​ഡ് രൂ​​​​പ​​​​ത​​​​യു​​​​ടെ ബി​​​​ഷ​​​​പ്പാ​​​​യി നി​​​യ​​​മി​​​ച്ച​​​ത്. ബി​​​​ഷ​​​​പ്സ് ഹൗ​​​​സി​​​​ൽ​​​ത​​​​ന്നെ ബോ​​​​ണി​​​​ഫാ​​​​സ് ബൈ​​​​ബി​​​​ൾ സ്കൂ​​​​ൾ എ​​​​ന്ന പ്ര​​​​സ്ഥാ​​​​നം അ​​​ദ്ദേ​​​ഹം തു​​​ട​​​ങ്ങി. യു​​​വാ​​​ക്ക​​​ളെ​​​യും കു​​​​ട്ടി​​​​ക​​​​ളെ​​​യും കൂ​​​​ടെ താ​​​​മ​​​​സി​​​​പ്പി​​​​ച്ച് അ​​​​വ​​​​ർ​​​​ക്ക് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ബൈ​​​​ബി​​​​ൾ സം​​​​ബ​​​​ന്ധ​​​​മാ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ന​​​​ൽ​​​​കി അ​​​​വ​​​​രെ നേ​​​​താ​​​​ക്ക​​​​ളാ​​​​ക്കാ​​​​നാ​​​​യി അ​​​​ദ്ദേ​​​​ഹം ശ്ര​​​​മി​​​​ച്ചു. 1983ൽ ​​​​അ​​​​രു​​​​ണാ​​​​ച​​​​ലി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി​ ടി​​​​ൻ​​​​സു​​​​കി​​​​യ​​​​യി​​​​ൽ ഈ ​​​​ബൈ​​​​ബി​​​​ൾ സ്കൂ​​​​ൾ തു​​​ട​​​ങ്ങി. അ​​​​രു​​​​ണാ​​​​ച​​​​ലി​​​​ലെ ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ അ​​​ടി​​​ത്ത​​​റ ഈ ​​​​ബൈ​​​​ബി​​​​ൾ സ്കൂ​​​​ളാ​​​ണ്.

ത്രി​​​​പു​​​​ര​​​​യി​​​​ൽ 1980ൽ ​​​​വ​​​​ലി​​​​യൊ​​​​രു വി​​​​പ്ല​​​​വം ഉ​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് ട്രൈ​​​​ബ​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ ഷി​​​​ല്ലോ​​​​ങ്ങി​​​​ൽ അ​​​​നാ​​​​ഥ​​​​രാ​​​​യെ​​​ത്തി. അ​​​​വ​​​​ർ​​​​ക്ക് അ​​​ഭ​​​യ​​​വും ആ​​​ശ്ര​​​യ​​​വും ന​​​ൽ​​​കി​​​യ​​​ത് ഫാ. ​​​തോ​​​​മ​​​​സ് മേ​​​​നാം​​​പ​​​​റ​​​​മ്പി​​​​ലാ​​​യി​​​രു​​​ന്നു. എ​​​​നി​​​​ക്ക് അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​ടൊ​​​പ്പം അ​​​​രു​​​​ണാ​​​​ച​​​​ലി​​​​ലെ​​​യും ത്രി​​​​പു​​​​ര​​​​യി​​​​ലെ​​​യും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​യി ജോ​​​​ലി ചെ​​​​യ്യാ​​​​ൻ 1978 മു​​​​ത​​​​ൽ സാ​​​​ധി​​​​ച്ചിട്ടുണ്ട്.

ബു​​​​ധ​​​​നാ​​​​ഴ്ച അ​​​​ദ്ദേ​​​​ഹം ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പോ​​​​കു​​​​ന്ന​​​​തി​​​​നു​​​​മു​​​​മ്പും ഞ​​​ങ്ങ​​​ൾ കൂ​​​ടി​​​ക്ക​​​ണ്ടി​​​രു​​​ന്നു. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​ര​​​​ണം തീ​​​​ർ​​​​ച്ച​​​​യാ​​​​യും ​വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് തീ​​​രാ​​​ന​​​ഷ്ട​​​മാ​​​​ണ്. എ​​​ന്നാ​​​ൽ, അ​​​​ദ്ദേ​​​​ഹം പ​​​​ഠി​​​​പ്പി​​​​ച്ച​​​​തും പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ച്ച​​​​തു​​​മാ​​​​യ ധാ​​​​രാ​​​​ളം വൈ​​​​ദി​​​​ക​​​​രും ക​​​​ന്യാ​​​​സ്ത്രീ​​​​ക​​​​ളും അ​​​​ല്​​​​മാ​​​​യ​​​​രും ഇ​​​​ന്ന് ഈ ​​​​പ്ര​​​​ദേ​​​​ശ​​​​ത്തു​​​​ണ്ട്. അ​​​​വ​​​​ർ തീ​​​​ർ​​​​ച്ച​​​​യാ​​​​യും അ​​​​ദ്ദേ​​​​ഹം കൊ​​​​ളു​​​​ത്തി​​​​യ ​ദീ​​​​പം കെ​​​​ടാ​​​​തെ മു​​​​മ്പോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​കും. അ​​​തു​​​വ​​​ഴി വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ സ​​​​ഭ വ​​​​ള​​​​രെ ഊ​​​​ർ​​​​ജി​​​ത​​​മാ​​​​യി​ ജ്വ​​​​ലി​​​​ച്ച് എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും പ്ര​​​​ത്യേ​​​​കി​​​​ച്ച്, ഇ​​​​ന്ത്യ​​​​ക്ക് പ്ര​​​​ചോ​​​​ദ​​​​ന​​​​വു​​​​മാ​​​​യി തീ​​​​രു​​​ക​​​ത​​​ന്നെ ചെ​​​യ്യും.

Tags : Dr. Thomas Menamparampil Bishop Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Bishop Dr. George Palliparambil Archbishop Dr. John Moolachira

Recent News

Corehub Up