പ്രതീകാത്മക ചിത്രം
കൊച്ചി: നിയമസഭാ, രാജ്യസഭാ അംഗം, രാഷ്ട്രീയ പ്രവർത്തക, സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി, നിരവധി പുസ്തകങ്ങളുടെ രചയിതാവ്, പത്രാധിപ, വിവർത്തക, ദേശീയ ന്യൂനപക്ഷ കമ്മിഷൻ അംഗം തുടങ്ങി വ്യത്യസ്ത മേഖലകളിൽ മികവറിയിച്ച ആനി തയ്യിലിന്റെ 33-ാം ചരമവാർഷികത്തോടനുബന്ധിച്ച് പിഒസിയിൽ ഇന്ന് അനുസ്മരണ പരിപാടി നടക്കും.
വൈകുന്നേരം അഞ്ചിനു നടക്കുന്ന വാങ്മയം പരിപാടിയിൽ ആനി തയ്യിലിന്റെ ജീവിതവും എഴുത്തും അനുസ്മരിക്കും.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അധ്യക്ഷത വഹിക്കും. അഡ്വ. തമ്പാൻ തോമസ്, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തും.
Tags : Annie Thayyil Vangmayam POC Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash