പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പുതുതായി ഭിന്നശേഷി വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനം അടുത്ത ആഴ്ചയിലെ മന്ത്രിസഭായോഗത്തിലേക്കു മാറ്റി.
പുതിയ വകുപ്പ് രൂപീകരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളടക്കം പഠിച്ച ശേഷം അടുത്ത മന്ത്രിസഭയിൽ ചർച്ച ചെയ്യും.
ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നു മുതൽ വകുപ്പ് പ്രവർത്തനം തുടങ്ങാനാണ് ആലോചിക്കുന്നത്. നിലവിൽ സാമൂഹിക നീതി വകുപ്പിന്റെ ഭാഗമാണ് ഭിന്നശേഷിക്കാരുടെ ക്ഷേമം.
Tags : Formation Department Disabilities Next Cabinet Meeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash