പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സൃഷ്ടിച്ച തസ്തികകളിലെ നിയമനം പിഎസ്സിക്കു വിടാനുള്ള ഭേദഗതി ബിൽ മന്ത്രിസഭ അംഗീകരിച്ചു. 10നു ചേരുന്ന നിയസഭാ സമ്മേളനത്തിൽ ബിൽ പരിഗണനയ്ക്കെത്തും.
എല്ലാ സർവകലാശാലകളുടെയും നിയമനങ്ങൾ പിഎസ്സിയാണ് നടത്തുന്നത്. പിഎസ്സി ആക്ടിൽ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പേരില്ല.
ആ പേര് ഉൾപ്പെടുത്തിക്കൊണ്ടുള്ള നിയമ ഭേദഗതിയാണ് നിയമസഭ പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. അങ്ങനെ ചെയ്തില്ലെങ്കിൽ സർവകലാശാലയുടെ അംഗീകാരം പോകും. - മുഖ്യമന്ത്രി പറഞ്ഞു.
Tags : Sree Narayana Open University PSC appointments Cabinet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash