പ്രതീകാത്മക ചിത്രം
നെടുമ്പാശേരി: വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ തമ്മില്‍ കൈയാങ്കളി. ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി അബുദാബിയില്‍നിന്ന് കൊച്ചിയിലേക്കു വരികയായിരുന്ന വിമാനത്തിലായിരുന്നു സംഭവം.
തൃശൂര്‍ സ്വദേശി യൂസഫ് എന്ന മൊയ്തുവിനാണു പരിക്കേറ്റത്. തൈക്കൂടം സ്വദേശി റോഷന് മാര്ട്ടിന് മര്‍ദിച്ചതായാണു പരാതി.
യൂസഫിന്റെ മുഖത്ത് റോഷന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യൂസഫിന്റെ കണ്ണട പൊട്ടി. വലതുകണ്ണിനും പരിക്കുണ്ട്. വിമാനത്തിലെ ജീവനക്കാര്‍ ഇടപെട്ടാണു പ്രശ്നം ശാന്തമാക്കിയത്.
പൊലിസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ റോഷന് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തു. യൂസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags : Scuffle Aircraft injured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash