എം.കെ. വേലായുധൻ
ചാലക്കുടി: പരിയാരം മോതിരക്കണ്ണി ഇറിഗേഷൻ കനാലിൽ ഒഴുക്കിൽപ്പെട്ട പോത്തുകുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമ ഒഴുക്കിൽപ്പെട്ടു മരിച്ചു. പരിയാരം പഞ്ചായത്ത് മുൻ അംഗം കൊന്നക്കുഴി മേലേപമ്പിൽ എം.കെ. വേലായുധൻ (70) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് പോത്തുകുട്ടികളെ കുളിപ്പിക്കാൻ കനാലിൽ ഇറക്കിയതായിരുന്നു വേലായുധൻ. കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. പെട്ടെന്ന് ഒഴുക്കിൽപ്പെട്ട പോത്തുകുട്ടികളെ രക്ഷപ്പെടുത്താൻ കനാലിൽ ഇറങ്ങിയ വേലായുധനും ഒഴുക്കിൽപ്പെടുകയായിരുന്നു.
പോത്തുകുട്ടികൾ കരയ്ക്കുകയറിയെങ്കിലും വേലായുധന് രക്ഷപ്പെടാനായില്ല. പിന്നീട് പീലാർമുഴിയിൽവച്ച് നാട്ടുകാർ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം താലൂക്ക് ആശൂപത്രി മോർച്ചറിയിൽ.
ഭാര്യ: ഉഷ. മക്കൾ: ജിഷ, നിഷ, ലിഷ, ജിനിഷ്. മരുമക്കൾ: ഷാജി, സജി, രാജീവ്, ജൂബി.
Tags : buffalo calves canal died swept away Velayudhan