ശബ്ദഭേദി എക്സ്പ്രസ്
ന്യൂഡൽഹി: പശ്ചിമബംഗാളിൽ 128 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ ശബ്ദഭേദി എക്സ്പ്രസ് അപകടത്തിൽനിന്ന് തലനാരിഴയ്ക്കു രക്ഷപെട്ടു.
ഹൗറയ്ക്കും വര്ദ്ധമാനും ഇടയിൽ 19നാണ് അപകടം. ട്രെയിനിലേക്കു വൈദ്യുതി എത്തുന്ന ഓവർഹെഡ് എക്യുപ്മെന്റ് ട്രെയിനിലേക്കു വീഴുകയും വൈദ്യുതകന്പികൾ കുരുങ്ങുകയുമായിരുന്നു.
രാത്രി 11ന് പെയ്ത കനത്ത മഴയിലാണ് അപകടം. വ്യക്തമായ കാഴ്ച ലഭ്യമായില്ലെങ്കിലും അസാധാരണ സാഹചര്യം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും എമർജൻസി ബ്രേക്ക് പ്രയോഗിച്ചതിനാൽ വൻ ദുരന്തം ഒഴിയുകയായിരുന്നു.
Tags : Shabdabhedi Express major disaster Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash West Bengal