മുഖ്യമന്ത്രി സുവേന്ദു അധികാരി
കോല്‍ക്കത്ത: ബംഗ്ലാദേശിൽനിന്ന് പശ്ചിമബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലേക്ക് അനധികൃതമായി കടന്നുകയറിയ എല്ലാ മുസ്ലിംമിനെയും കണ്ടെത്തി തിരിച്ചയയ്ക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി പൊലിസിനു നിർദേശം നൽകി.
ബംഗ്ലാദേശിൽനിന്നുള്ള ഹിന്ദുക്കളെ അഭയാർഥികളായി കണക്കാക്കണമെന്നും സംരക്ഷണത്തിന് അവർ അർഹരാണെന്നും ഒരു പൊതുപരിടിക്കിടെ മുഖ്യമന്ത്രി പറഞ്ഞു.
അയൽരാജ്യത്തുനിന്ന് അനധികൃതമായി എത്തിയ മുസ്ലിംകൾക്ക് പശ്ചിമബംഗാളിൽ സ്ഥാനമില്ല. ഇന്ത്യയിലേക്ക് അവർ എത്തിയ വഴിയിലൂടെത്തന്നെ തിരിച്ചയയ്ക്കണം -എസ്.പി. മനീഷ് ജോഷിയോടു മുഖ്യമന്ത്രി നിർദേശിച്ചു.
മതപീഡനത്തിൽനിന്ന് രക്ഷതേടിയും ജീവൻ സംരക്ഷിക്കാനുമാണ് ഹിന്ദുക്കൾ അതിർത്തി കടക്കുന്നത്. അതിനാൽ അവരെ നുഴഞ്ഞുകയറ്റക്കാരായി കാണാനാവില്ല.
രാജ്യാന്തര അതിർത്തിയിലെ സുരക്ഷ ശക്തമാക്കുന്നതിനായി സംസ്ഥാന പൊലിസും ബിഎസ്എഫും ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Tags : Expel Bangladeshi Muslims Hindus Suvendu Adhikari police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash