കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ അടക്കം 18 പേരെ വെറുതെ വിട്ടതിനെതിരെ സിബിഐ ഉടൻ അപ്പീൽ നൽകും. ഷുക്കൂറിന്റെ കുടുംബവും ഹൈക്കോടതിയെ സമീപിക്കും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ രണ്ടാം പ്രതിയെ അടക്കം വെറുതെ വിട്ടത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയാണ്.
കേസിൽ ഏഴ് പ്രതികള്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 13 പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതില്‍ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. മറ്റ് ആറ് പ്രതികള്‍ക്ക് തടവ് ശിക്ഷ മൂന്ന് വർഷത്തിൽ താഴെയായതിനാൽ ഇവരുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കേസില്‍ 18 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. കൊച്ചിയിലെ സിബിഐ കോടതിയാണ് ശിക്ഷാവിധി പ്രസ്താവിച്ചത്.
ജീവപര്യന്തം തടവിന് ശിക്ഷിച്ച ഏഴുപേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. പ്രതികളുടെ ആവശ്യപ്രകാരമാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്. എറണാകുളം ജില്ലാ ജയിലിൽ പാർപ്പിച്ച പ്രതികളെ ഇന്ന് കണ്ണൂരിലേക്ക് കൊണ്ടുപോകും.
Tags : Ariyil Shukoor murder case CBI file appeal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash